പ്രതീകാത്മക ചിത്രം
തൃശൂർ: സർക്കാർ വിഹിതത്തിൽ 17 കോടിയിലേറെ രൂപ വെട്ടിക്കുറച്ചതോടെ തൃശൂർ ജില്ലാ പഞ്ചായത്ത് പദ്ധതികൾ പ്രതിസന്ധിയിലേക്ക്. ഇതിനുപുറമേ ധനകാര്യകമീഷൻ ഗ്രാന്റും കുറച്ചിരിക്കുകയാണ്.
പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടി പ്പിക്കാത്തതിനാൽ പദ്ധതി അംഗീകാരത്തിനു കാലതാമസമുണ്ടാകുന്നതായും ആരോപണമുണ്ട്. പദ്ധതി വിഹിത ത്തിലുണ്ടായ കുറവുമൂലം ഉത് പാദനമേഖലയിലെ പല പദ്ധതികളും ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. ധനകാര്യ ഗ്രാന്റിലെ കുറവ് കുടിവെള്ള പദ്ധതികളെയും ജലസേചന പദ്ധതിക ളെയും വലിയ തോതിൽ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുപ്ലാൻ ഫണ്ടിൽ 2.58 കോടി രൂപയാണു പുതിയ സർ ക്കാർ കുറച്ചിട്ടുള്ളത്. മുൻ സർക്കാരിന്റെ അവസാന ബജറ്റിൽ പ്ലാൻഫണ്ട് ഇനത്തിൽ 60,76,84, 000 രൂപ അനുവദിച്ചിരുന്നതിൽനിന്ന് പുതിയ സർക്കാർ 2,58,36, 000 രൂപ പുതിയ ബജറ്റിൽ വെട്ടി. പട്ടികജാതി ഘടകപദ്ധതിയിൽ 4.17 കോടി രൂപയുടെയും പട്ടികവർഗ ഘടകപദ്ധതിയിൽ 17.14 ലക്ഷത്തിന്റെയും കുറവുവരുത്തി. ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇനത്തിൽ മുൻവർഷം 16 കോടി രൂപ ഉണ്ടായിരുന്നെങ്കിൽ ഈ വർഷം ആറുകോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ബേസിക് ഗ്രാന്റ് ഇനത്തിലും ടൈഡ് ഫണ്ട് ഇനത്തിലും കുറവുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ വാർഷിക പദ്ധതിയിലെ അവസാന ഗഡു കഴിഞ്ഞ സർക്കാരിനു വിതരണം ചെയ്യാനായിട്ടില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇതു വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചില്ല. ഈ സാമ്പത്തിക വർഷത്തെ ആദ്യഗഡുവും അനുവദിച്ചില്ല. ഇതുമൂലം കഴിഞ്ഞവർഷം തുടങ്ങിവച്ച പദ്ധതികളുടെ തുടർച്ച ഞെരുക്കത്തിലാണെന്നു ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വം പറഞ്ഞു.
Tags : Local News Nattuvishesham projects district panchayat