സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധ്രുവ 2026 ദക്ഷിണ മേഖലാ കലോത്സവം അടൂർ മെഡിക്കൽ കോളജിൽ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ്
അടൂർ: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ (എസ്എൻഎ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധ്രുവ 2026 സൗത്ത് ഈസ്റ്റ് സോൺ കലോത്സവത്തിന് അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ തിരി തെളിഞ്ഞു.
മൗണ്ട് സിയോൺ ഗ്രൂപ്പ് ഡയറക്ടറും കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവുമായ പ്രഫ. ഡി.കെ. ജോൺ കലോത്സവം ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണം സമൂഹത്തിൽ ശക്തിപ്പെടുത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സർഗാത്മകതയ്ക്കു പ്രാധാന്യം നൽകുന്നതിലൂടെ യുവസമൂഹത്തിനു മറ്റു സാമൂഹിക വെല്ലുവിളികളെ നേരിടാനാകുമെന്നും ഡി.കെ. ജോൺ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ മൗണ്ട് സിയോൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോസഫ് ഏബ്രഹാം, ഡയറക്ടർ ഷിജു വർഗീസ്, ജനറൽ മാനേജർ തോമസ് ജോൺ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. എം.എസ്. സാറാമ്മ, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ രാഹുൽ രഘു, സോണൽ ഉപദേഷ്ടാവ് ജിജോ ദേവസി, സോണൽ ചെയർപേഴ്സൺ എസ്. അഭിമോൻ, അഡ്മിനിസ്ട്രേറ്റർമാരായ സിബി വർഗീസ്, അജോ ജോൺ, എസ്എൻഎ അഡ്വൈസർമാരായ രേഖ കൃഷ്ണൻ, നീധിഷ ഷംസുദീൻ, നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പൽ എ.ആർ. അഞ്ജു, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഷീബ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ധ്രുവ 2026 കലാമാമാങ്കത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 38 കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ വിവിധ കലാമത്സരങ്ങളിൽ പങ്കെടുക്കും.