x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​നി​യ​മ​ങ്ങ​ളി​ല്‍ സ​മ​ഗ്ര പ​രി​ഷ്‌​ക​ര​ണം : വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കും : റ​വ​ന്യൂ മ​ന്ത്രി


Published: July 18, 2026 04:33 AM IST | Updated: July 18, 2026 04:33 AM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഭൂ​സം​ബ​ന്ധ​മാ​യ നി​യ​മ​ങ്ങ​ള്‍ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ലെ ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ദ​ശാ​ബ്ദ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്നും ഭൂ​പ​രി​ഷ്‌​ക​ര​ണം കേ​ര​ള​ത്തി​ല്‍ വ​ലി​യ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യെ​ങ്കി​ലും കാ​ല​ക്ര​മേ​ണ പ​ല നി​യ​മ​ങ്ങ​ളും അ​പ്ര​സ​ക്ത​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഏ​തെ​ല്ലാം നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വേ​ണം, പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള ത​ട​സ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണ്, ഭൂ​മി​യു​ടെ ല​ഭ്യ​ത വ​ര്‍​ധി​പ്പി​ക്കാ​ന്‍ എ​ന്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ വി​ദ​ഗ്ധ സ​മി​തി പ​ഠി​ച്ച് ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കും. ആ​ദി​വാ​സി മേ​ഖ​ല​ക​ള്‍​ക്ക് ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മ​ത്തി​ന്‍റെ ഗു​ണം വേ​ണ്ട​ത്ര ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും, സ​മൂ​ഹ​ത്തി​ലെ പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് പു​തി​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളി​ലൂ​ടെ വ​ഴി​യൊ​രു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഡി​സി​സി​യി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ.​വി​നോ​ദ് എം​എ​ല്‍​എ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, അ​ജ​യ് ത​റ​യി​ല്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ബി.​എ.​അ​ബ്ദു​ള്‍ മു​ത്ത​ലി​ബ്, ഐ.​കെ.​രാ​ജു, അ​ഡ്വ. ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, എം.​ആ​ര്‍. അ​ഭി​ലാ​ഷ്, മു​ന്‍ എം​പി ചാ​ള്‍​സ് ഡ​യ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up