x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ആ​ദ്യ ലിം​ഫെ​ഡി​മ ക്ലി​നി​ക്ക് കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ൽ


Published: July 18, 2026 05:50 AM IST | Updated: July 18, 2026 05:50 AM IST

കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ൽ ആ​രം​ഭി​ച്ച അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ലിം​ഫെ​ഡി​മ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​സ്റ്റ​ർ ഡി.​എം ക്വാ​ളി​റ്റി കെ​യ​ർ ലി​മി​റ്റ​ഡ് എം​ഡി​യും ഗ്രൂ​പ്പ് സി​ഇ​ഒ

കോ​ഴി​ക്കോ​ട്: കൈ​കാ​ലു​ക​ളി​ലെ അ​മി​ത​മാ​യ നീ​രു​വീ​ക്കം (ലിം​ഫെ​ഡി​മ) ബാ​ധി​ച്ച​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ൽ ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ആ​ദ്യ ലിം​ഫെ​ഡി​മ ക്ലി​നി​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ആ​സ്റ്റ​ർ ഡി​എം ക്വാ​ളി​റ്റി കെ​യ​ർ ലി​മി​റ്റ​ഡ് എം​ഡി​യും ഗ്രൂ​പ്പ് സി​ഇ​ഒ​യു​മാ​യ വ​രു​ൺ ഖ​ന്ന ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​കാ​ൻ​സ​ർ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് ശേ​ഷ​മോ റേ​ഡി​യേ​ഷ​ൻ മൂ​ല​മോ മ​റ്റു അ​ണു​ബാ​ധ​ക​ൾ കൊ​ണ്ടോ ശ​രീ​ര​ത്തി​ലെ ലിം​ഫ് നാ​ളി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ കാ​ര​ണം കൈ​കാ​ലു​ക​ളി​ൽ വ​ലി​യ രീ​തി​യി​ൽ നീ​രു​വീ​ക്കം രൂ​പ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് ലിം​ഫെ​ഡി​മ.

രോ​ഗി​ക​ൾ​ക്ക് ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള​തും അ​ത്യാ​ധു​നി​ക​വു​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ആ​സ്റ്റ​റി​ന്‍റെ എ​ക്കാ​ല​ത്തെ​യും ല​ക്ഷ്യ​മെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി ലിം​ഫെ​ഡി​മ മൂ​ലം ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് പു​തി​യ ക്ലി​നി​ക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​കു​മെ​ന്നും ആ​സ്റ്റ​ർ ഡി​എം ക്വാ​ളി​റ്റി കെ​യ​ർ ലി​മി​റ്റ​ഡ് എം.​ഡി. വ​രു​ൺ ഖ​ന്ന പ​റ​ഞ്ഞു.

രോ​ഗി​ക​ളെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് വേ​ഗ​ത്തി​ൽ മ​ട​ങ്ങാ​ൻ സ​ഹാ​യി​ക്കു​ന്ന സ​മ​ഗ്ര​മാ​യ പ​രി​ച​ര​ണ​മാ​ണ് പ്ര​ത്യേ​ക ക്ലി​നി​ക്കി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത് എ​ന്ന് പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​സെ​ബി​ൻ വി. ​തോ​മ​സ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up