x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കാ​യി​ക സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം: റോ​ജി എം. ​ജോ​ണ്‍


Published: July 18, 2026 05:55 AM IST | Updated: July 18, 2026 05:55 AM IST

കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ കായിക ഗവേഷണ കേന്ദ്രം ഉദ്ഘാടനവും "മെറിറ്റ് ഡേ' അവാര്‍ഡ് ദാനവും നിർവഹിക്കാനെത്തിയ മന്ത്രി റോജി എം. ജോണിനെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു.

കോ​ഴി​ക്കോ​ട്: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ മി​ക​ച്ച കാ​യി​ക സം​സ്‌​കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍.
കോ​ഴി​ക്കോ​ട് ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ കാ​യി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും "മെ​റി​റ്റ് ഡേ' ​അ​വാ​ര്‍​ഡ് ദാ​ന​വും നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ലാ​ല​യ​ങ്ങ​ളി​ല്‍ അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ള്‍​ക്കു​ള്ള അ​തേ പ്രാ​ധാ​ന്യം കാ​യി​ക രം​ഗ​ത്തി​നും ന​ല്‍​ക​ണം.

ക്ലാ​സ്മു​റി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​ക​ണം കാ​യി​ക​രം​ഗം. ഒ​രു വ്യ​ക്തി​യു​ടെ സ​മ​ഗ്ര വ​ള​ര്‍​ച്ച​യി​ല്‍ കാ​യി​ക​രം​ഗ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്. ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് പ​ഠി​ക്കു​ന്ന പാ​ഠ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ജീ​വി​ത​ത്തി​ലെ ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ക​രു​ത്ത് ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​വും ച​രി​ത്ര​വു​മു​ള്ള ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജി​ല്‍ 400 മീ​റ്റ​ര്‍ ട്രാ​ക്ക് നി​ര്‍​മി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2025-26 അ​ധ്യ​യ​ന വ​ര്‍​ഷം അ​ക്കാ​ദ​മി​ക, കാ​യി​ക മേ​ഖ​ല​ക​ളി​ല്‍ ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ല്‍ അ​ഡ്വ. കെ. ​ജ​യ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ശ്രീ​ജ സു​രേ​ഷ്, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം മ​ധു രാ​മ​നാ​ട്ടു​ക​ര, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ. പ്ര​സ​ന്ന​കു​മാ​ര​ന്‍, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​സു​നി​ല്‍ അ​ല്‍​ഫോ​ണ്‍​സ്, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി​ന്ധു ശ്രീ​ധ​ര്‍, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി വി​പി​ല്‍ വി. ​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലാ​ണ് ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 3.90 കോ​ടി രൂ​പ ചെ​ല​വി​ട്ടു നി​ര്‍​മി​ച്ച കേ​ന്ദ്ര​ത്തി​ല്‍ കാ​യി​ക​രം​ഗ​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 17 വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up