അമയന്നൂര്‍ ജ്യോതിര്‍ഭവനിലെ അമ്മമാര്‍ക്കു നൽകാനുള്ള ഉച്ചഭക്ഷണ പൊതികളുമായി മാലം മൗണ്ട് മേരി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളും അ
മാലം: അമയന്നൂര്‍ ജ്യോതിര്‍ഭവനിലെ അമ്മമാര്‍ക്ക് സ്നേഹപ്പൊതികളുമായി മൗണ്ട് മേരി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. കഴിഞ്ഞ 13 വര്‍ഷമായി മുടക്കമില്ലാതെയാണ് ഈ സേവന പ്രവര്‍ത്തനം നടത്തുന്നത്.
എല്ലാ വ്യാഴാഴ്ചകളിലും ഓരോ ആഴ്ചയിലും ഓരോ ക്ലാസുകാരാണ് ഭക്ഷണം കൊണ്ടുവരുന്നത്. ഇതിനു പുറമെ ക്ലാസ് മുറികളില്‍ വച്ചിരിക്കുന്ന കാരുണ്യക്കുടുക്കയില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നു പണം നിക്ഷേപിച്ചും ലഭിക്കുന്ന തുകയും നിര്‍ധനര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്.
സ്കൂള്‍ മാനേജര്‍ ഫാ. സാം ഒറ്റക്കല്ലില്‍, പ്രിന്‍സിപ്പല്‍ ശോഭ റോയ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Tags : Local News Nattuvishesham Kottayam