x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​ന് മു​മ്പ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണം: മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: July 18, 2026 05:46 AM IST | Updated: July 18, 2026 05:46 AM IST

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ർ​ത്തി​ച്ച് സം​ഭ​വി​ക്കു​ന്ന മ​ണ്ണി​ടി​ച്ചി​ലും കെ​ട്ടി​ട​നി​ർ​മാ​ണ അ​പ​ക​ട​ങ്ങ​ളും നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ൾ ന​ഷ്ട​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ നി​ർമാ​ണ സ്ഥ​ല​ങ്ങ​ളി​ലും നി​യ​മ​പ്ര​കാ​ര​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. 

തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, മ​ണ്ണി​ടി​ച്ചി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ, എ​ന്‍​ജീ​നീ​യ​റിം​ഗ്  പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജി​ല്ലാ ലേ​ബ​ർ വ​കു​പ്പും മ​റ്റ് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പാ​ക്ക​ണം.​

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ൽ പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ നി​യ​മാ​നു​സൃ​തം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചു.  

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി അ​ത് കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.​തൊ​ണ്ട​യാ​ട്-​പ​ന്തീ​രാ​ങ്കാ​വ് ബൈ​പാ​സി​ന് സ​മീ​പം നി​ർ​മാ​ണ സ്ഥ​ല​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ അ​തി​ഥി​തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up