x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫി​ക് മി​റ​ർ ത​ക​ർ​ത്ത നി​ല​യി​ൽ


Published: July 18, 2026 06:49 AM IST | Updated: July 18, 2026 06:49 AM IST

തകർക്കപ്പെട്ട ട്രാഫിക് മിറർ

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് പോ​സ്റ്റ്‌ ഓ​ഫീ​സ് വൈ.​ടു.​കെ ജം​ഗ്ഷ​നി​ൽ റോ​ഡ് സു​ര​ക്ഷ​യ്ക്ക് സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ഫി​ക് മി​റ​ർ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ല്ലി​ത​ക​ർ​ത്തു. വൈ.​ടു.​കെ പ്രി​ൻ​സ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ പേ​രി​ൽ നാ​ലാ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ൺ​വെ​ക്സ് ഗ്ലാ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ ത​ല്ലി​ത​ക​ർ​ത്ത​ക​ർ​ത്ത​ത്.

ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​സ്റ്റ്‌​ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ചു​പൊ​ട്ടി​ച്ചി​രു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ഈ ​മേ​ഖ​ല​യി​ൽ ഒ​രു​കൂ​ട്ടം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​മ്പ​ടി​ച്ചി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് അ​ടു​ത്തി​ടെ​യാ​യി സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ പെ​രു​കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. കൂ​ടാ​തെ, ഈ ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ​തോ​തി​ൽ ല​ഹ​രി വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണ്.

വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് ഗു​ണ​ക​ര​മാ​യി​രു​ന്ന കോ​ൺ​വെ​ക്സ് ഗ്ലാ​സ്‌ ത​ല്ലി​ത​ക​ർ​ത്ത​വ​രെ ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്തെ​ര സ്വൈ​ര ജീ​വി​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ക്ല​ബ് ക​ൺ​വീ​ന​ർ അ​ഞ്ചു​തെ​ങ്ങ് സ​ജ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up