x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ബ​നി​ഗി​രി നി​ര്‍​മ​ല ഹൈ​സ്‌​കൂ​ള്‍ ല​ഹ​രി വി​രു​ദ്ധ ദീ​പ​ശി​ഖാ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു


Published: July 18, 2026 06:01 AM IST | Updated: July 18, 2026 06:01 AM IST

ക​ബ​നി​ഗി​രി നി​ര്‍​മ​ല ഹൈ​സ്‌​കൂ​ളി​ലെ ദീ​പ​ശി​ഖാ പ്ര​യാ​ണ യാ​ത്ര ഫാ. ​എ​ബി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്‍​പ്പ​ള്ളി: സ്‌​കൂ​ള്‍ കാ​യി​ക​മേ​ള അ​ത്ത​ലോ​ണ്‍ 26 ന്‍റേ​യും ല​ഹ​രി വി​രു​ദ്ധ മാ​സാ​ച​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി പെ​രി​ക്ക​ല്ലൂ​ര്‍ ടൗ​ണി​ല്‍ നി​ന്നും ക​ബ​നി​ഗി​രി സ്‌​കൂ​ളി​ലേ​ക്ക് ല​ഹ​രി വി​രു​ദ്ധ ദീ​പ​ശി​ഖ പ്ര​യാ​ണം ന​ട​ത്തി.

ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​യാ​ണം. ദീ​പ​ശി​ഖ പ്ര​യാ​ണ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം പെ​രി​ക്ക​ല്ലൂ​ര്‍ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​എ​ബി​ന്‍ ദീ​പ​ശി​ഖ തെ​ളി​യി​ച്ച് നി​ര്‍​വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് സ്‌​കൂ​ളി​ല്‍ എ​ത്തി ചേ​ര്‍​ന്ന ദീ​പ​ശി​ഖ​യി​ല്‍ നി​ന്നും സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ണി ക​ല്ലു​പു​ര ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി സ്‌​കൂ​ളി​ല്‍ ത​യാ​റാ​ക്കി​യി​രു​ന്ന ദീ​പ​ശി​ഖ​യി​ല്‍ തീ ​പ​ക​ര്‍​ന്നു.

പു​ല്‍​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ കെ.​ജെ. ബെ​ന്നി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.
മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍, പി.​ജെ. ജോ​ണ്‍​സ​ണ്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജി തോ​മ​സ്, സ്‌​കൂ​ള്‍ ഹെ​ഡ് മാ​സ്റ്റ​ര്‍ എ.​ടി. ഷാ​ജി, സീ​നി​യ​ര്‍ അ​ധ്യാ​പി​ക ഷി​ജി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ എം.​ടി. ബി​നു, എം.​എം. ആ​ന്റ​ണി, ആ​ല്‍​ബി​ന്‍ കെ. ​കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up