x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡീസൽ തീർന്ന സ്വകാര്യ ബസ് കതൃക്കടവ് പാലത്തിൽ കുടുങ്ങി : നഗരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്


Published: July 18, 2026 04:29 AM IST | Updated: July 18, 2026 04:29 AM IST

കൊ​ച്ചി: ക​ലൂ​ര്‍- ക​തൃ​ക്ക​ട​വ് പാ​ല​ത്തി​ല്‍ ഡീ​സ​ല്‍ തീ​ര്‍​ന്ന് സ്വ​കാ​ര്യ ബ​സ് നി​ന്നു​പോ​യ​തോ​ടെ ന​ഗ​രം മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ ക​ലൂ​ര്‍- ക​ട​വ​ന്ത്ര റോ​ഡി​ല്‍ ക​ട​വ​ന്ത്ര ഭാ​ഗ​ത്തു​നി​ന്ന് വ​രു​മ്പോ​ള്‍ ക​തൃ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​ണ് ഡീ​സ​ല്‍ തീ​ര്‍​ന്ന് ബ​സ് നി​ന്നു പോ​യ​ത്. ചേ​ര്‍​ത്ത​ല പ​ള്ളി​ത്തോ​ട്ടി​ല്‍ നി​ന്ന് ക​ലൂ​രി​ലേ​ക്ക് വ​ന്ന ഹോ​ളി എ​യ്ഞ്ച​ല്‍ എ​ന്ന ബ​സാ​ണ് ന​ഗ​ര​ത്തെ​യും പോ​ലീ​സി​നെ​യും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വ​ട്ടം ക​റ​ക്കി​യ​ത്.

രാ​വി​ലെ ഏ​റെ തി​ര​ക്കു​ള്ള സ​മ​യ​മാ​യ​തി​നാ​ല്‍ നി​മി​ഷ​ങ്ങ​ള്‍​ക്ക​കം പ്ര​ദേ​ശ​ത്ത് വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ട്ടു. വൈ​റ്റി​ല, ക​ലൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​മാ​ണ് ക​തൃ​ക്ക​ട​വ് പാ​ലം. ബ​സ് കു​ടു​ങ്ങി​യ​തോ​ടെ ക​ലൂ​ര്‍ മു​ത​ല്‍ വൈ​റ്റി​ല വ​രെ ബ്ലോ​ക്ക് രൂ​പ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പ​പ്പെ​ട്ട​ത്തോ​ടെ സ്ത്രീ​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ബ​സി​ല്‍ നി​ന്നി​റ​ങ്ങി ഏ​റെ ദൂ​രം ന​ട​ന്നാ​ണ് ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്.

സം​ഭ​വം അ​റി​ഞ്ഞ് ക​ട​വ​ന്ത്ര പോ​ലീ​സെ​ത്തി​യ​പ്പോ​ള്‍ ബ​സ് ബ്രേ​ക്ക് ഡൗ​ണ്‍ ആ​യ​താ​ണെ​ന്നും ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​റ്റാ​നാ​കു​മെ​ന്നും ഡ്രൈ​വ​ര്‍ അ​റി​യി​ച്ച​തോ​ടെ ചെ​റി​യ ക്രെ​യി​ന്‍ എ​ത്തി​ച്ചെ​ങ്കി​ലും മാ​റ്റാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് പോ​ലീ​സി​ന്‍റെ ക്രെ​യി​ന്‍ കൊ​ണ്ടു​വ​ന്ന് ബ​സ് മാ​റ്റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഡീ​സ​ല്‍ ഇ​ല്ലാ​തെ​യാ​ണ് ബ​സ് ഓ​ഫാ​യി​പ്പോ​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. ഡീ​സ​ല്‍ ഇ​ല്ലെ​ന്ന കാ​ര്യം പി​ന്നീ​ട് ഡ്രൈ​വ​ര്‍ സ​മ്മ​തി​ച്ചു.

ഡീ​സ​ല്‍ കൊ​ണ്ടു​വ​ന്ന് വാ​ഹ​ന​ത്തി​ല്‍ നി​റ​ച്ച​ശേ​ഷ​മാ​ണ് പ​ത്തോ​ടെ ബ​സ് പാ​ല​ത്തി​ല്‍ നി​ന്ന് മാ​റ്റാ​നാ​യ​ത്. തു​ട​ര്‍​ന്ന് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും മാ​ര്‍​ഗ​ത​ട​സം ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ പേ​രി​ല്‍ ഹോ​ളി എ​യ്ഞ്ച​ല്‍ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ ചേ​ര്‍​ത്ത​ല തു​റ​വൂ​ര്‍ പ​റ​യ​കാ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ പി.​കെ. ഷ​ഫീ​ക്കി(42)​നെ​തി​രെ ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സെ​ടു​ത്തു. പി​ന്നീ​ട് നോ​ട്ടീ​സ് ന​ല്‍​കി ഇ​യാ​ളെ പ​റ​ഞ്ഞു​വി​ട്ടു. ബ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

സ​മാ​ന​സം​ഭ​വം നോ​ര്‍​ത്ത് പാ​ല​ത്തി​ലും

13 ന് ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പാ​ല​ത്തി​നു മു​ക​ളി​ല്‍ ഡീ​സ​ല്‍ തീ​ര്‍​ന്ന് സ്വ​കാ​ര്യ ബ​സ് നി​ന്നു പോ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്ട​ര​മ​ണി​ക്കൂ​റോ​ളം ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. ഡ്രൈ​വ​ര്‍ പേ​ടി​ച്ച് ഇ​റ​ങ്ങി​ഓ​ടി​യ​തോ​ടെ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍ പ​ണി​പ്പെ​ട്ടാ​ണ് ബ​സ് പാ​ല​ത്തി​ല്‍ നി​ന്നി​റ​ക്കി​യ​ത്. വൈ​റ്റി​ല ഹ​ബ്ബ്, ഇ​ട​പ്പ​ള്ളി, ലു​ലു​മാ​ള്‍, ഹൈ​ക്കോ​ട​തി ജം​ഗ്ഷ​ന്‍, തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ന്‍​ഡ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന മ​ന്നാ​ടി​യാ​ര്‍
എ​ന്ന ബ​സാ​ണ് അ​ന്ന് പാ​ല​ത്തി​നു മു​ക​ളി​ല്‍ നി​ന്നു പോ​യ​ത്.​

ഡ്രൈ​വ​ർ നൗ​ഷാ​ദ് എ​ത്ര ശ്ര​മി​ച്ചി​ട്ടും ബ​സ് സ്റ്റാ​ര്‍​ട്ടാ​കാ​തെ വ​ന്ന​തോ​ടെ ഡീ​സ​ല്‍ തീ​ര്‍​ന്ന​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഇ​യാ​ള്‍ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു ഡ്രൈ​വ​ര്‍ എ​ത്തി​യാ​ണ് പി​ന്നീ​ട് ബ​സ് മാ​റ്റി​യ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up