x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഞ്ചി വി​ല​യു​ണ്ട് വി​ള​വി​ല്ല


Published: July 18, 2026 06:06 AM IST | Updated: July 18, 2026 06:06 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട്ടി​ല്‍ ഇ​ഞ്ചി​ക്കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രു​ടെ എ​ണ്ണം കു​റ​യു​ന്നു. ഒ​രു​കാ​ല​ത്ത് വ്യാ​പ​ക​മാ​യി​രു​ന്ന ഇ​ഞ്ചി​ക്കൃ​ഷി ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ നാ​മ​മാ​ത്ര​മാ​ണ്.
തു​ട​ര്‍​ച്ച​യാ​യ രോ​ഗ​ബാ​ധ, കീ​ടാ​ക്ര​മ​ണം, വി​ല​ത്ത​ക​ര്‍​ച്ച, വ​ന്യ​മൃ​ഗ​ശ​ല്യം എ​ന്നി​വ​യാ​ണ് ക​ര്‍​ഷ​ക​രെ ഇ​ഞ്ചി​ക്കൃ​ഷി​യി​ല്‍​നി​ന്ന് അ​ക​റ്റി​യ​ത്.

ഇ​ഞ്ചി​ക്കൃ​ഷി പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ച്ച ക​ര്‍​ഷ​ക​ര്‍ നി​ര​വ​ധി​യാ​ണ്. ചി​ല​ര്‍ വീ​ട്ടാ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​ണ് ഇ​ഞ്ചി കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​ല​മ​ഞ്ഞ​ളി​പ്പ്, ത​ണ്ടു​ചീ​യ​ല്‍ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ ഇ​ഞ്ചി​ക്ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ ന​ഷ്ട​മാ​ണ് വ​രു​ത്തി​യ​ത്.

ഇ​ഞ്ചി മു​ള​ച്ചു​തു​ട​ങ്ങു​ന്ന ഘ​ട്ട​ത്തി​ല്‍​ത്ത​ന്നെ കൂ​ട്ട​മാ​യി എ​ത്തു​ന്ന കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തും തി​രി​ച്ച​ടി​യാ​യി. രാ​വും പ​ക​ലും കാ​വ​ല്‍ നി​ന്നി​ട്ടും വി​ള സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം പ​ല ക​ര്‍​ഷ​ക​രെ​യും കൃ​ഷി​യി​ല്‍​നി​ന്ന് പി​ന്തി​രി​പ്പി​ച്ചു. വി​പ​ണി​യി​ല്‍ ഇ​ഞ്ചി​ക്ക് മെ​ച്ച​പ്പെ​ട്ട വി​ല​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ചാ​ക്കി​ന് (60 കി​ലോ​ഗ്രാം) 7,500 മു​ത​ല്‍ 8,000 രൂ​പ വ​രെ​യാ​ണ് വി​ല. ചി​ല്ല​റ വി​പ​ണി​യി​ല്‍ ഇ​ഞ്ചി കി​ലോ​ഗ്രാ​മി​ന് 160 രൂ​പ വ​രെ​യും മൊ​ത്ത​വി​പ​ണി​യി​ല്‍ 120-130 രൂ​പ​യും വി​ല​യു​ണ്ട്.

എ​ന്നാ​ല്‍ വി​ല്‍​ക്കാ​ന്‍ ഉ​ത്പ​ന്ന​മി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​തി​ന്‍റെ പ്ര​യോ​ജ​നം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല. നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ ക​ര്‍​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​ഞ്ചി​ക്കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​രെ​യും രോ​ഗ​വ്യാ​പ​നം ബാ​ധി​ച്ചി​രി​ക്ക​യാ​ണ്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up