x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ സ​ന്ദേ​ശ​വു​മാ​യി കാം​ഫോ​ർ​ഡ് സ്കൂ​ൾ കാ​ന്പ​യി​ൻ

വെബ് ഡെസ്ക്
Published: July 18, 2026 03:30 AM IST | Updated: July 18, 2026 03:30 AM IST

ല​ഹ​രി​ക്കെ​തി​രേ സ​ന്ദേ​ശ​വു​മാ​യി കാം​ഫോ​ർ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന​പ്പോ​ൾ.

കോ​യ​മ്പ​ത്തൂ​ർ: ല​ഹ​രി​യ​ല്ല, ല​ക്ഷ്യ​ങ്ങ​ളാ​ണ് പ്ര​ധാ​നം എ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശ​വു​മാ​യി കാം​ഫോ​ർ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വേ​റി​ട്ട ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ത്ത​ടി ഉ​യ​ര​മു​ള്ള ഭീ​മ​ൻ ഫു​ട്ബോ​ളും 48 ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ളു​മേ​ന്തി നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്നു.

കു​ട്ടി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം, കൂ​ട്ടാ​യ്മ, ശാ​രീ​രി​ക​ക്ഷ​മ​ത, ശ​രി​യാ​യ ജീ​വി​ത​രീ​തി എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ കാ​യി​ക​രം​ഗ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. യു​വ​ത​ല​മു​റ​യെ ല​ഹ​രി​യു​ടെ ഭീ​ക​ര​ത​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റേ​യും അ​വ​രെ ശ​രി​യാ​യ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കേ​ണ്ട​തി​ന്റെ​യും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ്കൂ​ൾ ചെ​യ​ർ​മാ​ൻ എ​ൻ. അ​രു​ൾ ര​മേ​ഷ്, ക​റ​സ്പോ​ണ്ട​ന്‍റ് പൂ​ങ്കോ​തൈ അ​രു​ൾ ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 48 രാ​ജ്യ​ങ്ങ​ൾ, ഒ​രു ക​ളി, ഒ​രു ലോ​കം, ഒ​രൊ​റ്റ ശ​രി​യാ​യ തീ​രു​മാ​നം - ല​ഹ​രി​യ​ല്ല, ല​ക്ഷ്യ​ങ്ങ​ളാ​ണ് പ്ര​ധാ​നം എ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് കാ​മ്പ​യി​ൻ സ​മാ​പി​ച്ച​ത്.

Tags : Local News Nattuvishesham School Campaign Anti-Drug Message

Recent News

Corehub Up