x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചി​ക്കോ​ട് റോ​ഡ് പ്ര​ശ്ന​ത്തി​ൽ പ്ര​ക്ഷോ​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും

വെബ് ഡെസ്ക്
Published: July 18, 2026 03:35 AM IST | Updated: July 18, 2026 03:35 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചി​ട്ട​ശേ​ഷം മാ​സ​ങ്ങ​ളാ​യി ശോ​ച​നീ​യാ​വ​സ്ഥ തു​ട​രു​ന്ന​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി പ്രൗ​ഡ് പാ​ല​ക്കാ​ട് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഗു​രു​ത​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സ​ൻ​ഹി​ത വ​കു​പ്പ് 133 പ്ര​കാ​രം ആ​ർ​ഡി​ഒ കോ​ട​തി​യെ സ​മീ​പി​ച്ചു.

പ​രാ​തി ന​ൽ​കി​യി​ട്ട് ഏ​ക​ദേ​ശം ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. ഈ ​അ​നാ​സ്ഥ​യ്ക്കെ​തി​രേ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

പ്രൗ​ഡി​ന്‍റെ ലേ​ഡീ​സ് ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ആ​ന​ന്ദ​ധാ​ര’ എ​ന്ന പു​തി​യ ക്ഷേ​മ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി​വാ​ഹ​മോ​ചി​ത​ർ​ക്കും വി​ധ​വ​ക​ൾ​ക്കും മാ​ന​സി​ക പി​ന്തു​ണ​യും നി​യ​മോ​പ​ദേ​ശ​വും സാ​മൂ​ഹി​ക ക​രു​ത​ലും ന​ൽ​കു​ന്ന കൂ​ട്ടാ​യ്മ​യാ​യി ഈ ​പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക്കും.

ജീ​വി​ത​പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും പ​ര​സ്പ​ര പി​ന്തു​ണ​യും ന​ൽ​കു​ന്ന വേ​ദി​യാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൗ​ഡ് ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സ​ന്ദ​ർ​ശ​ക​മു​റി ഒ​രു​ക്കി. മാ​ത്തൂ​രി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു കൈ​മാ​റി, മേ​ഴ്സി വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഫ്രീ​സ​ർ സ്ഥാ​പി​ച്ചു, മു​നി​സി​പ്പ​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു, ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റു​ക​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് ഭ​ക്ഷ്യ​ധാ്യ​ങ്ങ​ൾ ന​ൽ​കി, സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 500ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ഏ​ക​ദി​ന ബ്യൂ​ട്ടി പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ൾ​പ്പെ​ടെ പ്രൗ​ഡ് ന​ട​പ്പി​ലാ​ക്കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.
ജ​ന​ക്ഷേ​മ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വ​രും​കാ​ല​ങ്ങ​ളി​ലും കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രൗ​ഡ് ചെ​യ​ർ​മാ​ൻ നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹി​തേ​ഷ് ജെ​യി​ൻ, ലേ​ഡീ​സ് ചേം​ബ​ർ സ​പ്പോ​ർ​ട്ട് ലീ​ഡ​ർ ഡോ. ​ശ്രീ​ല​ക്ഷ്മി പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kanchikode road

Recent News

Corehub Up