ഫിഫ ലോകകപ്പ് ഫൈനലിനു മുന്നോടിയായി മലന്പുഴ നിർമലമാതാ കോണ്‍വന്റ് സ്കൂളിൽ നടന്ന ജേഴ്സി ഡേ ആഘോഷം.
മലന്പുഴ: ഫിഫ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് നിർമലമാതാ കോണ്‍വന്റ് സ്കൂൾ ജേഴ്സി ഡേ ആഘോഷത്തിന്റെ ഭാഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്യു മരിയ കിക്കോഫ് നിർവഹിച്ച് മത്സരങ്ങൾക്കു തുടക്കമിട്ടു.
അർജന്റീന, ഫ്രാൻസ്, ബ്രസീൽ, പോർച്ചുഗൽ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച നാല് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ടീമുകളുടെ ജേഴ്സി അണിഞ്ഞെത്തിയ വിദ്യാർഥികൾ ആവേശകരമായ മത്സരങ്ങളിലൂടെ മികച്ച കായികമികവും കൂട്ടായ്മയും പ്രകടിപ്പിച്ചു.
Tags : Local News Nattuvishesham Jersey Day Malanpuzha Nirmala Mata Convent School