x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ച​ൻ​ന​മ്പ്യാ​ർ സ്മാ​ര​കം 20 മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു തു​റ​ന്നു​കൊ​ടു​ക്കും

വെബ് ഡെസ്ക്
Published: July 18, 2026 03:46 AM IST | Updated: July 18, 2026 03:46 AM IST

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ കു​ഞ്ച​ൻ​ ന​മ്പ്യാ​ർ സ്മാ​ര​കം.

ഒ​റ്റ​പ്പാ​ലം: മ​ഹാ​ക​വി കു​ഞ്ച​ൻ ന​മ്പ്യാ​രു​ടെ ജ​ന്മ​ഗൃ​ഹ​മാ​യ കി​ള്ളി​ക്കു​റു​ശി മം​ഗ​ല​ത്തെ ക​ല​ക്ക​ത്ത് ഭ​വ​ന​ത്തി​ൽ ന​ട​ന്നു വ​ന്നി​രു​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. 20 മു​ത​ൽ സ്മാ​ര​കം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് അധികൃതർ പ​റ​ഞ്ഞു.

സ്മാ​ര​ക ന​വീ​ക​ര​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ ഒ​രു​കോ​ടി തൊ​ണ്ണൂ​റു​ല​ക്ഷം രൂ​പ ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ 39.20 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി തു​റ​ക്കു​ന്ന​ത്‌. 1997-1999 കാ​ല​ഘ​ട്ട​ത്തി​ലെ ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം 27 വ​ർ​ഷ​മാ​യി ക​ല​ക്ക​ത്ത് ഭ​വ​നം ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ​ട്ടി​ക​യും തൂ​ണും ക​ഴു​ക്കോ​ലും ചി​ത​ലെ​ടു​ത്ത്‌ ഉ​ത്ത​രം​പോ​ലും ത​ക​രു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ക​ല​ക്ക​ത്ത് ഭ​വ​നം കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് ക​വി​ഗൃ​ഹ​ത്തി​ന​ക​ത്തേ​യ്ക്കു​ള്ള പ്ര​വേ​ശ​നം സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​ത്തി​വ​ച്ചി​രു​ന്നെ​ങ്കി​ലും സ്മാ​ര​ക​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് മ​റ്റു​കാ​ഴ്‌​ച​ക​ൾ ക​ണ്ടു​മ​ട​ങ്ങാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ജ​ന്മ​ഗൃ​ഹ​ത്തി​ന്‍റെ​യും പ​ത്താ​യ​പ്പു​ര​യു​ടെ​യും ചു​മ​ർ, നി​ലം എ​ന്നി​വ അ​ട​ക്ക​മു​ള്ള ര​ണ്ടാം​ഘ​ട്ട അ​റ്റ​കു​റ്റ​പ്പ​ണി​യും വൈ​കാ​തെ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. സ്മാ​ര​കം ത​ക​ർ​ന്നു​വീ​ഴു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ്മാ​ര​ക ന​വീ​ക​ര​ണ​ത്തി​ന് അ​ധി​കൃ​ത​ർ ത​യ്യാ​റാ​യ​ത്. സ്മാ​ര​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ത​ക​ർ​ച്ച നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു.

Tags : Local News Nattuvishesham Kunchannambiar

Recent News

Corehub Up