Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Projects

കേന്ദ്രവുമായി ഏറ്റുമുട്ടി പദ്ധതികൾ തടസപ്പെടുത്തരുത്: രാജീവ് ചന്ദ്രശേഖർ

ന്യൂ​ഡ​ല്‍ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ സു​ര​ക്ഷ​വ്യൂ​ഹം ഭേ​ദി​ച്ചു​ള്ള ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഒ​രു മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍.

ബി​ജെ​പി ഒ​രി​ക്ക​ലും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്ക് എ​തി​ര​ല്ല. എ​ന്നാ​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേ​ധം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ര്‍ക്കാ​രു​മാ​യി ന​ല്ല ബ​ന്ധം നി​ല​നി​ര്‍ത്തി സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട കേ​ന്ദ്ര​പ​ദ്ധ​തി​ക​ളും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളും സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് സ​ര്‍ക്കാ​ര്‍ മു​ന്‍ഗ​ണ​ന ന​ല്‍കേ​ണ്ട​ത്.

കേ​ന്ദ്ര​വു​മാ​യി ഏ​റ്റു​മു​ട്ട​ലു​ണ്ടാ​ക്കി ജ​ന​ങ്ങ​ള്‍ക്ക് ല​ഭി​ക്കേ​ണ്ട പ​ദ്ധ​തി​ക​ളും സ​ഹാ​യ​ങ്ങ​ളും ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന് വി​ക​സ​ന​മാ​ണോ വേ​ണ്ട​ത്, അ​തോ ബ​ഹ​ള​വും വി​വാ​ദ​ങ്ങ​ളു​മാ​ണോ വേ​ണ്ട​ത് എ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ക്കം​പാ​ല​മൂ​ട് ബി​ജു​വി​നെ പൊ​ലി​സ് മ​ര്‍ദി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ണ്‍ഗ്രി​ന്‍റെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന് രാ​ഹു​ല്‍ഗാ​ന്ധി​യോ​ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ചോ​ദി​ച്ചു.

District News

ടൂ​റി​സം രം​ഗ​ത്ത് പു​തി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത്

കു​റു​പ്പ​ന്ത​റ: ടൂ​റി​സം രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നൊ​രു​ങ്ങി മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത്. ഇ​തി​നാ​യി വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. തോ​ടു​ക​ളും ക​നാ​ലു​ക​ളും നെ​ല്‍​പാ​ട​ങ്ങ​ളും എ​ന്നി​ങ്ങ​നെ സ​മൃ​ദ്ധ​മാ​യ അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളും കാ​ര്‍​ഷി​ക ഉ​ത്പന്ന​ങ്ങ​ള്‍ ധാ​രാ​ളം ഉത്പാദി​പ്പി​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​മാ​ണ് മാ​ഞ്ഞൂ​ര്‍. പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പ​ണ്ടു​കാ​ലം മു​ത​ലേ പേ​രു​കേ​ട്ട നാ​ട്ടു​ച​ന്ത​ക​ള്‍, കൃ​ഷി​വ​കു​പ്പി​ന്‍റെ ലേ​ല​മാ​ര്‍​ക്ക​റ്റ്, കാ​ഞ്ഞി​ര​ത്താ​നം പു​ലി​യ​ള പോ​ലു​ള്ള ച​രി​ത്ര സ്മാ​ര​ക​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​ങ്ങ​ളാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന സ്ഥ​ല​മാ​ണ് മാ​ഞ്ഞൂ​ര്‍.

പ​ഞ്ചാ​യ​ത്തി​ലെ​ത​ന്നെ ചെ​റി​യ-​ചെ​റി​യ കേ​ന്ദ്ര​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി ഗ്രാ​മീ​ണ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി​യാ​ണ് പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള ഹോ​ട്ട​ലു​ക​ളും ക്ലബ്ബുകളും റി​സോ​ര്‍​ട്ടു​ക​ളും പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ണ്ട്. ഇ​വി​ടെ ആ​ഭ്യ​ന്ത​ര-​വി​ദേ​ശ സ​ഞ്ചാ​രി​ക​ളാ​യ ധാ​രാ​ളം​പേ​ര്‍ ദി​വ​സ​വും എ​ത്തു​ന്നു​ണ്ട്.

എ​ന്നാ​ല്‍ മാ​ഞ്ഞൂ​രി​ലെ ഗ്രാ​മീ​ണ കാ​ഴ്ച​ക​ള്‍ ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യം പ​ല​പ്പോ​ഴും വി​നോ​ദസ​ഞ്ചാ​രി​ക​ള്‍​ക്ക് കി​ട്ടു​ന്നി​ല്ല. ഇ​താ​ണ് പ​ഞ്ചാ​യ​ത്തി​നെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ടൂ​റി​സം പ​ദ്ധ​തി​ക​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​നാ​യി രം​ഗ​ത്തി​റ​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പാ​ക്കാ​നും ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍​ക്ക് ക​ഴി​യും. എംജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ഞ്ഞൂ​രി​ല്‍ ടൂ​റി​സം സാ​ധ്യ​താ പ​ഠ​നം ന​ട​ത്തി. ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ​യി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെയും മറ്റു ത്രിതലപ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​ത്.

ക​നാ​ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടൂ​റി​സം

പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​ക്കുള്ളി​ലൂ​ടെ 17 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ എം​വി​ഐ​പി​യു​ടെ ഉ​ള്‍​പ്പെടെ ക​നാ​ലു​ക​ള്‍ ക​ട​ന്നുപോ​കു​ന്നു​ണ്ട്. ഈ ​ക​നാ​ലു​ക​ള്‍ ശു​ചീ​ക​രി​ക്കു​ക​യും ക​നാ​ലിന്‍റെ സ​മീ​പ​ത്തെ പാ​ത തെ​ളി​ക്കുകയും ചെയ്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും നാ​ട്ടു​കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്കും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഒ​ത്തു​കൂ​ടാ​ന്‍ പ​റ്റു​ന്ന നി​ല​യി​ലാ​ക്കും. നീ​രൊ​ഴു​ക്ക് ക്ര​മ​പ്പെ​ടു​ത്തി അ​പ​ക​ട​ര​ഹി​ത​മാ​യി കു​ളി​ക്കാ​നും നീ​ന്ത​ലി​നും ഈ ​ക​നാ​ലു​ക​ളി​ല്‍ സൗ​ക​ര്യമൊരു​ക്കും. ക​നാ​ലും തോ​ടു​ക​ളും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ പ​ദ്ധ​തി ചെല​വ് കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​വും പ​ഞ്ചാ​യ​ത്തി​നു​ണ്ട്. കു​ഴി​യാ​ഞ്ചാ​ല്‍ കു​ള​വും തോ​ടും, മാ​ന്‍​വെ​ട്ടം, മാ​ഞ്ഞൂ​ര്‍ സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ തോ​ടു​ക​ളും ഉ​ള്‍​പ്പെടു​ത്തി​യാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

കു​റു​പ്പ​ന്ത​റ ക​ട​വ് കേ​ന്ദ്ര​മാ​ക്കി​യു​ള്ള ടൂ​റി​സം പ​ദ്ധ​തി

കു​റു​പ്പ​ന്ത​റ ക​ട​വി​ലെ കു​ളം ശു​ചീ​ക​രി​ച്ച് ആ​മ്പ​ല്‍​ക്കു​ള​വും ഹാ​പ്പി​ന​സ് പാ​ര്‍​ക്കും സ്ഥാ​പി​ക്കും. കു​റു​പ്പ​ന്ത​റ ക​ട​വ്-​കെവി ​ക​നാ​ല്‍ തോ​ട് ആ​ഴം​കൂ​ട്ടി ശു​ചീ​ക​രി​ക്കും. ഇ​തോ​ടെ ബോ​ട്ടു​ക​ള്‍ ഉ​ള്‍​പ്പെടെ കു​റു​പ്പ​ന്ത​റ ക​ട​വി​ലേ​ക്കും തി​രി​ച്ചും സ​ഞ്ച​രി​ക്കാ​നാ​കും. ഇ​തു ഉ​ള്‍​നാ​ട​ന്‍ ടൂ​റി​സം രം​ഗ​ത്ത് മി​ക​ച്ച നേ​ട്ടം കൊ​യ്യാ​നു​ള്ള അ​വ​സ​ര​മാ​കും. ടൂ​റി​സം രം​ഗ​ത്ത് ബോ​ട്ടിം​ഗി​നും ക​യാ​ക്കിം​ഗി​നും നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നു​മെ​ല്ലാം സൗ​ക​ര്യം വ​രി​ക​യാ​ണെ​ങ്കി​ല്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ക്ല​ബ്ബുക​ളും സം​ഘ​ട​ന​ക​ളും സം​രംഭ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഓ​മ​ല്ലൂ​ര്‍ ക​നാ​ല്‍ ടൂ​റി​സം

ഓ​മ​ല്ലൂ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി ​ക്യാ​ന്‍ സ​ര്‍​വീ​സ് ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍ 2024-ല്‍ ​ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണി​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ന്ന​ര ക​ലോ​മീ​റ്റ​ര്‍ ദൂ​രം എം​വി​ഐ​പി ക​നാ​ലും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ഓ​പ്പ​ണ്‍ ജിം, ​കി​ഡ്സ് പാ​ര്‍​ക്ക്, ടൈ​ലി​ട്ട ന​ട​പ്പാ​ത, ക​നാ​ല്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം, ഇ​രി​പ്പി​ട​ങ്ങ​ള്‍ എ​ന്നി​വ സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി മ​ധ്യ​വേ​ന​ല​വ​ധി​ക്ക് നാ​ലു​ദി​വ​സ​ത്തെ ടൂ​റി​സം ഫെ​സ്റ്റും ന​ട​ത്തിവ​രു​ന്നു.

ഇ​തു വി​ജ​യ​മാ​യ​ത് ടൂ​റി​സം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​യി.

Kerala

കുടുംബശ്രീ പദ്ധതികൾക്കായി 93.7 കോടി കൂടി

കൊ​​​​​ച്ചി: കു​​​​​ടും​​​​​ബ​​​​​ശ്രീ​​​​​യു​​​​​ടെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ല്‍ ഈ ​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വ​​​​​ര്‍ഷം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ക്കാ​​​​​യി ദേ​​​​​ശീ​​​​​യ ഗ്രാ​​​​​മീ​​​​​ണ ഉ​​​​​പ​​​​​ജീ​​​​​വ​​​​​ന ദൗ​​​​​ത്യം (എ​​​​​ന്‍ആ​​​​​ര്‍എ​​​​​ല്‍എം) ര​​​​​ണ്ടാം ഗ​​​​​ഡു​​​​​വാ​​​​​യി 93.7 കോ​​​​​ടി രൂ​​​​​പ​​​​​കൂ​​​​​ടി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു. ഇ​​​​​തി​​​​​ല്‍ 5.56 കോ​​​​​ടി രൂ​​​​​പ സം​​​​​സ്ഥാ​​​​​ന മി​​​​​ഷ​​​​​ന്‍റെ​​​​​യും 80.04 കോ​​​​​ടി രൂ​​​​​പ 14 ജി​​​​​ല്ലാ മി​​​​​ഷ​​​​​നു​​​​​ക​​​​​ളു​​​​​ടെ​​​​​യും പ​​​​​ദ്ധ​​​​​തി​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ക്കു​​​​​ള്ള​​​​​താ​​​​​ണ്.

കു​​​​​ടും​​​​​ബ​​​​​ശ്രീ കേ​​​​​ര​​​​​ള ചി​​​​​ക്ക​​​​​ന്‍ പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി ആ​​​​​റു കോ​​​​​ടി​​​​​യും അ​​​​​ട്ട​​​​​പ്പാ​​​​​ടി ആ​​​​​ദി​​​​​വാ​​​​​സി സ​​​​​മ​​​​​ഗ്ര വി​​​​​ക​​​​​സ​​​​​ന പ്ര​​​​​ത്യേ​​​​​ക പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി ര​​​​​ണ്ടു കോ​​​​​ടി​​​​​യും ഈ ​​​​​ഫ​​​​​ണ്ടി​​​​​ല്‍നി​​​​​ന്നു ന​​​​​ല്‍കും.
കു​​​​​ടും​​​​​ബ​​​​​ശ്രീ സ​​​​​മ​​​​​ര്‍പ്പി​​​​​ച്ച ഈ ​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വ​​​​​ര്‍ഷ​​​​​ത്തെ 400.84 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വാ​​​​​ര്‍ഷി​​​​​ക ക​​​​​ര്‍മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക്ക് എ​​​​​ന്‍ആ​​​​​ര്‍എ​​​​​ല്‍എം നേ​​​​​ര​​​​​ത്തേ അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു.

തു​​​​​ട​​​​​ര്‍ന്ന് ഈ ​​​​​വ​​​​​ര്‍ഷം ഏ​​​​​പ്രി​​​​​ലി​​​​​ല്‍ ആ​​​​​ദ്യ​​​​​ഗ​​​​​ഡു​​​​​വാ​​​​​യി 69.40 കോ​​​​​ടി രൂ​​​​​പ എ​​​​​ന്‍ആ​​​​​ര്‍എ​​​​​ല്‍എം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു​​​​​ന​​​​​ല്‍കി. ഇ​​​​​തി​​​​​നു​​​​​പു​​​​​റ​​​​​മെ​​​​​യാ​​​​​ണ് ര​​​​​ണ്ടാം ഗ​​​​​ഡു​​​​​വാ​​​​​യി 93.6 കോ​​​​​ടി​​​​​കൂ​​​​​ടി അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്. ഇ​​​​​തോ​​​​​ടെ ഈ ​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​വ​​​​​ര്‍ഷം കു​​​​​ടും​​​​​ബ​​​​​ശ്രീ​​​​​യു​​​​​ടെ വാ​​​​​ര്‍ഷി​​​​​ക ക​​​​​ര്‍മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക്കാ​​​​​യി ആ​​​​​കെ 163 കോ​​​​​ടി രൂ​​​​​പ ല​​​​​ഭി​​​​​ച്ചു. ഇ​​​​​തി​​​​​ല്‍ 97.8 കോ​​​​​ടി രൂ​​​​​പ കേ​​​​​ന്ദ്ര​​​​​വി​​​​​ഹി​​​​​ത​​​​​വും 65.2 കോ​​​​​ടി സം​​​​​സ്ഥാ​​​​​ന​​​​​വി​​​​​ഹി​​​​​ത​​​​​വു​​​​​മാ​​​​​ണ്.

പ​​​​​ദ്ധ​​​​​തി​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ക്കാ​​​​​യി തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം (6.27 കോ​​​​​ടി), കൊ​​​​​ല്ലം (6.14 കോ​​​​​ടി), പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട (3.86 കോ​​​​​ടി), ആ​​​​​ല​​​​​പ്പു​​​​​ഴ (5.73 കോ​​​​​ടി), കോ​​​​​ട്ട​​​​​യം (5.01 കോ​​​​​ടി), ഇ​​​​​ടു​​​​​ക്കി (4.51 കോ​​​​​ടി), എ​​​​​റ​​​​​ണാ​​​​​കു​​​​​ളം (6.74 കോ​​​​​ടി), തൃ​​​​​ശൂ​​​​​ര്‍ (7.03 കോ​​​​​ടി), പാ​​​​​ല​​​​​ക്കാ​​​​​ട് (7.58 കോ​​​​​ടി), മ​​​​​ല​​​​​പ്പു​​​​​റം (8.09 കോ​​​​​ടി), കോ​​​​​ഴി​​​​​ക്കോ​​​​​ട് (6.10 കോ​​​​​ടി), വ​​​​​യ​​​​​നാ​​​​​ട് (3.42 കോ​​​​​ടി), ക​​​​​ണ്ണൂ​​​​​ര്‍ (5.71 കോ​​​​​ടി),കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് (3.85 കോ​​​​​ടി) എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്ത​​​​​ത്.

District News

സ​ർ​ക്കാ​ർ വി​ഹി​തം കു​റ​ച്ചു , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

തൃ​ശൂ​ർ: സ​ർ​ക്കാ​ർ വി​ഹി​ത​ത്തി​ൽ 17 കോ​ടി​യി​ലേ​റെ രൂ​പ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ഇ​തി​നു​പു​റ​മേ ധ​ന​കാ​ര്യ​ക​മീ​ഷ​ൻ ഗ്രാ​ന്‍റും കു​റ​ച്ചി​രി​ക്കു​ക​യാ​ണ്.
പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി പ്പി​ക്കാ​ത്ത​തി​നാ​ൽ പ​ദ്ധ​തി അം​ഗീ​കാ​ര​ത്തി​നു കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. പ​ദ്ധ​തി വി​ഹി​ത​ ത്തി​ലു​ണ്ടാ​യ കു​റ​വു​മൂ​ലം ഉ​ത് പാ​ദ​ന​മേ​ഖ​ല​യി​ലെ പ​ല പ​ദ്ധ​തി​ക​ളും ഉ​പേ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ധ​ന​കാ​ര്യ ഗ്രാ​ന്‍റി​ലെ കു​റ​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ​യും ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ ളെ​യും വ​ലി​യ തോ​തി​ൽ ബാ​ധി​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

പൊ​തു​പ്ലാ​ൻ ഫ​ണ്ടി​ൽ 2.58 കോ​ടി രൂ​പ​യാ​ണു പു​തി​യ സ​ർ​ ക്കാ​ർ കു​റ​ച്ചി​ട്ടു​ള്ള​ത്. മു​ൻ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ പ്ലാ​ൻ​ഫ​ണ്ട് ഇ​ന​ത്തി​ൽ 60,76,84, 000 രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന​തി​ൽ​നി​ന്ന് പു​തി​യ സ​ർ​ക്കാ​ർ 2,58,36, 000 രൂ​പ പു​തി​യ ബ​ജ​റ്റി​ൽ വെ​ട്ടി. പ​ട്ടി​ക​ജാ​തി ഘ​ട​ക​പ​ദ്ധ​തി​യി​ൽ 4.17 കോ​ടി രൂ​പ​യു​ടെ​യും പ​ട്ടി​ക​വ​ർ​ഗ ഘ​ട​ക​പ​ദ്ധ​തി​യി​ൽ 17.14 ല​ക്ഷ​ത്തി​ന്‍റെ​യും കു​റ​വു​വ​രു​ത്തി. ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റ് ഇ​ന​ത്തി​ൽ മു​ൻ​വ​ർ​ഷം 16 കോ​ടി രൂ​പ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​വ​ർ​ഷം ആ​റു​കോ​ടി മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍റി​ൽ ബേ​സി​ക് ഗ്രാ​ന്‍റ് ഇ​ന​ത്തി​ലും ടൈ​ഡ് ഫ​ണ്ട് ഇ​ന​ത്തി​ലും കു​റ​വു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ അ​വ​സാ​ന ഗ​ഡു ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​നു വി​ത​ര​ണം ചെ​യ്യാ​നാ​യി​ട്ടി​ല്ല. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ​തു വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ​ഗ​ഡു​വും അ​നു​വ​ദി​ച്ചി​ല്ല. ഇ​തു​മൂ​ലം ക​ഴി​ഞ്ഞ​വ​ർ​ഷം തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ച്ച ഞെ​രു​ക്ക​ത്തി​ലാ​ണെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​നേ​തൃ​ത്വം പ​റ​ഞ്ഞു.

District News

എം​എ​ല്‍​എയെ കാത്ത് മൂന്നാറിലെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍

മൂ​ന്നാ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​യു​ക്ത എം​എ​ല്‍​എ എ​ഫ്.​ രാ​ജ​യ്ക്ക് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ചെ​യ്തുതീ​ര്‍​ക്കാ​നു​ള്ള​ത് നി​ര​വ​ധി ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ള്‍. പ്ര​ക​ട​നപ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തും അ​ല്ലാ​ത്തതുമായു​ള്ള നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളാ​ണ് പു​തി​യ എം​എ​ല്‍​എയെ ​കാ​ത്തി​രി​ക്കു​ന്ന​ത്.

തോ​ട്ടം, മ​ല​യോ​ര, കാ​ര്‍​ഷി​ക, ആ​ദി​വാ​സി മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ എംഎൽഎ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ള്‍. നി​ല​വി​ല്‍ മൂ​ന്നാ​ര്‍ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്ന് ഗ​താ​ഗ​തക്കുരു​ക്കാ​ണ്. സ​ഞ്ചാ​രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കു​രു​ക്കി​ല്‍​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്. ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ മൂ​ന്നാ​റിൽ ഫ്‌​ളൈ​ഓ​വ​ര്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന​ാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

2018ല്‍ ​ ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ല്‍ ര​ണ്ടു മേ​ല്‍​പാ​ല​ങ്ങ​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ 63 കോ​ടി​ രൂപയും അ​നു​വ​ദി​ച്ചി​രു​ന്നു. മ​ണ്ണുപ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടും നി​ര്‍​മാ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല.

ഈ ​പ​ദ്ധ​തി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. മൂ​ന്നാ​ര്‍ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി നി​ര്‍​മാ​ണ​മാ​ണ് ജ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന മ​റ്റൊ​രു ആ​വ​ശ്യം. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടും തു​ട​ക്കം കു​റി​ക്കാ​നാ​വാ​ത്ത പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യാ​ല്‍ തോ​ട്ടം മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ന​ല്‍​കാ​നാ​കും. 63 കോ​ടി​യാ​ണ് ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.​

രാ​ജ്യ​ത്തെ പ്ര​ധാ​ന​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി​ട്ടും മൂ​ന്നാ​റി​ല്‍ സ്വ​ന്ത​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള ബ​സ്‌സ്റ്റാൻഡ് ഇ​ന്നും സ്വ​പ്‌​നം മാ​ത്ര​മാ​ണ്. ഇ​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ മൂ​ന്നാ​റി​ലെ ബ​സ്‌ സ്റ്റാൻഡും ഉ​ള്‍​പ്പെ​ടു​ന്ന​തി​നാ​ല്‍ പു​തി​യ എം​എ​ല്‍​എയു​ടെ ശ്ര​മ​ഫ​ല​മാ​യി മൂ​ന്നാ​റിന്‍റെ കാ​ത്തി​രി​പ്പ് അ​വ​സാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ദേ​വി​കു​ള​ത്തി​നു​ള്ള​ത്.

എ​സ്‌റ്റേറ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ നേ​രി​ടു​ന്ന യാ​ത്രാക്ലേ​ശം പ​രി​ഹ​രി​ക്കാനും ന​പ​ടി​വേ​ണം.ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ റോ​ഡ്, തെ​രു​വുവി​ള​ക്ക് എ​ന്നി​വയ്ക്കും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മാ​ണ്. ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്നങ്ങ​ള്‍​ക്കും ആ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന​ാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.
മൂ​ന്നാ​റി​ല്‍ എ​ത്തു​ന്ന നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം, മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​നു​ള്ള പ​ദ്ധ​തി, ത​ക​ര്‍​ന്ന റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ര്‍​മാ​ണം, ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​നു​ള്ള ത​ട​സം നീ​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ല്‍ എ​ന്നി​വ​യെ​ല്ലാ​മാ​ണ് ഇ​വി​ട​ത്തു​കാ​ര്‍ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍.

 

National

കേരളത്തിൽ ഏഴ് റെയിൽവേ പദ്ധതിക്കുള്ള ഡിപിആർ സർവേയ്ക്ക് അനുമതി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ലി​​​നും പാ​​​ത നി​​​വ​​​ർ​​​ത്ത​​​ലി​​​നും ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​വേ​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം.

160 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ റെ​​​യി​​​ൽ​​​വേ ഗ​​​താ​​​ഗ​​​തം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി റി​​​പ്പോ​​​ർ​​​ട്ട് (ഡി​​​പി​​​ആ​​​ർ) ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള സ​​​ർ​​​വേ​​​ക​​​ൾ​​​ക്കാ​​​ണ് അ​​​നു​​​മ​​​തി.

സ​​​ർ​​​വേ​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ ചു​​​വ​​​ടെ: ഷൊ​​​ർ​​​ണൂ​​​ർ-​​​മം​​​ഗ​​​ളൂ​​​രു മൂ​​​ന്നും നാ​​​ലും പാ​​​ത​​​ക​​​ൾ (307 കി​​​ലോ​​​മീ​​​റ്റ​​​ർ), കോ​​​യ​​​ന്പ​​​ത്തൂ​​​ർ-​​​ഷൊ​​​ർ​​​ണൂ​​​ർ മൂ​​​ന്നും നാ​​​ലും പാ​​​ത​​​ക​​​ൾ (99 കി​​​ലോ​​​മീ​​​റ്റ​​​ർ), ഷൊ​​​ർ​​​ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം മൂ​​​ന്നാം പാ​​​ത (106 കി​​​ലോ​​​മീ​​​റ്റ​​​ർ), എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം മൂ​​​ന്നാം​​​പാ​​​ത (കോ​​​ട്ട​​​യം വ​​​ഴി 115 കി​​​ലോ​​​മീ​​​റ്റ​​​ർ), കാ​​​യം​​​കു​​​ളം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മൂ​​​ന്നാം പാ​​​ത (105 കി​​​ലോ​​​മീ​​​റ്റ​​​ർ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ മൂ​​​ന്നാം​​​പാ​​​ത (71 കി​​​ലോ​​​മീ​​​റ്റ​​​ർ), തു​​​റ​​​വൂ​​​ർ-​​​അ​​​ന്പ​​​ല​​​പ്പു​​​ഴ പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ (46 കി​​​ലോ​​​മീ​​​റ്റ​​​ർ).

Business

ബെസ്റ്റാണ് 'ബില്‍ടെക്ക്; റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നേട്ടമാക്കാം

പ്രോപ്പര്‍ട്ടി വാങ്ങുന്നത് മുതല്‍ അതു ലാഭകരമായ ഒരു ബിസിനസ് സംരംഭമാക്കി മാറ്റുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളിലും നിക്ഷേപകര്‍ക്കു സമഗ്രമായ പിന്തുണ നൽകുന്ന കമ്പനിയാണ് ബിൽടെക്ക്.

റിയല്‍ എസ്റ്റേറ്റില്‍ എങ്ങനെ നിക്ഷേപിക്കണം? വെറുതെ എവിടെയെങ്കിലും ഒരു പ്ലോട്ട് വാങ്ങിയിട്ടാല്‍ നിക്ഷേപമാകുമോ? അല്ലെങ്കില്‍ ഒരു ബില്‍ഡിംഗ് പണിതിട്ട് വാടകയ്ക്കു കൊടുക്കുന്നതാണോ ലാഭം? അതുമല്ലെങ്കില്‍ റിസോര്‍ട്ടിനു പറ്റിയ സ്ഥലമാണെന്നു ബ്രോക്കര്‍ പറഞ്ഞത് കേട്ട് അത് പരീക്ഷിക്കാമെന്നാണോ? പലരും ഇങ്ങനെയൊക്കെ ഒരു ഭാഗ്യപരീക്ഷണം പോലെയാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെ കാണുന്നത്. കൊച്ചിയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ പണിതിട്ട നിരവധി കെട്ടിടങ്ങള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് നമുക്ക് കാണാനാകും.

താക്കോൽ കൈമാറുന്നതുവരെ

പരിചയക്കാരോ സുഹൃത്തുക്കളോ ബ്രോക്കര്‍ മാരോ പറയുന്നത് കേട്ട് ഏതെങ്കിലും സ്ഥലത്ത് നിക്ഷേപം നടത്തുന്നത് കൊണ്ട് സംഭവിക്കുന്നതാണിത്. റിയല്‍ എസ്റ്റേറ്റില്‍ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ് മെന്‍റിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രോപ്പര്‍ട്ടികള്‍ വികസിപ്പിക്കുന്ന സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് ഇതിനൊരു പരിഹാരം. ആ നിലയില്‍ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്‍റ് മേഖലയില്‍ പേരെടുത്ത സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായ ബില്‍ടെക് ഇന്‍റഗ്രേറ്റഡ് സൊല്യൂഷന്‍സ്. 2013ല്‍ കോണ്‍ട്രാക്ടിംഗ് സ്ഥാപനമായി തുടങ്ങിയ ബില്‍ടെക് ഇന്ന് സമഗ്രമായ പ്രൊഫണല്‍ കണ്‍സ്ട്രക്ഷന്‍ സൊല്യൂഷന്‍സ് നല്‍കുന്ന സ്ഥാപനമാണ്.

നിര്‍മാണ മേഖലയില്‍ '360 ഡിഗ്രി സൊല്യൂഷന്‍' ആണ് ബില്‍ടെക് വാഗ്ദാനം ചെയ്യുന്നത്. ഷോപ്പിംഗ് മാളുകള്‍, വെയര്‍ഹൗസുകള്‍, പ്രീമിയം റിസോര്‍ട്ടുകള്‍, ലക്ഷ്വറി ഹോട്ടലുകള്‍ തുടങ്ങിയ പ്രീമിയം സെക്ടറിലുള്ള പ്രോജക്ടുകളുടെ രൂപരേഖ തയാറാക്കുന്നതു മുതല്‍ താക്കോല്‍ കൈമാറുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ബില്‍ടെക്കിന്‍റെ കൈയില്‍ ഭദ്രം.

കെട്ടിട നിര്‍മാണത്തിന് ആവശ്യമായ വിവിധ സര്‍ക്കാര്‍ അനുമതികള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ളവയും ബില്‍ടെക് നോക്കിക്കൊള്ളും. കേരളത്തിന്‍റെ പല ഭാഗങ്ങളിലായി നിരവധി വമ്പന്‍ പ്രോജക്ടുകളാണ് ബില്‍ടെക് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആദ്യകാലത്ത് ലക്ഷ്വറി ഹൗസിംഗ് പ്രോജക്ടുകളും വില്ലകളുമായിരുന്നെങ്കില്‍, ഇപ്പോള്‍ പൂര്‍ണമായും റിയല്‍ എസ്റ്റേറ്റില്‍ നേട്ടം ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതികളിലാണ് ശ്രദ്ധ.

എങ്ങനെയാണ് റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ഉറപ്പാക്കുന്നത്?

കൃത്യമായ വിഷനോടെയുള്ള പ്ലാനിംഗാണ് നിക്ഷേപകര്‍ക്കു നേട്ടം ഉറപ്പാക്കുന്നതില്‍ ബില്‍ടെക്കിനെ പ്രാപ്തമാക്കുന്നതെന്നു മാനേജിംഗ് ഡയറക്ടര്‍ ബിനോയ് തോമസ് പറയുന്നു. ഇന്‍വെസ്റ്റ്‌മെന്‍റിന് ഒരു ഗ്യാരന്‍റിയില്ലാതെയാണ് ആളുകള്‍ പണമിറക്കുന്നത്. ഒരു ഹോട്ടല്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടാല്‍ തൊട്ടടുത്ത് അതുപോലെ പുതിയ ഹോട്ടലുകള്‍ തുടങ്ങും, ആദ്യത്തേതിനേക്കാള്‍ മെച്ചപ്പെട്ടത് വരുമ്പോള്‍ ആളുകള്‍ അതിലേക്കു പോകും. അങ്ങനെ ഓരോന്നും പുട്ടിപ്പോകുന്ന അവസ്ഥയാകും.

ഇങ്ങനെയൊരു സാഹചര്യമുണ്ടായേക്കാമെന്നു മുന്‍കൂട്ടി കാണാത്തതാണ് പ്രശ്‌നം. ഇവിടെയാണ് ബില്‍ടെക് വ്യത്യസ്തമാകുന്നത്. 10 കോടി രൂപ നിക്ഷേപം നടത്തുന്ന ഒരു പ്രോപ്പര്‍ട്ടിക്ക് 20 കോടി രൂപയുടെയെങ്കിലും മൂല്യമുണ്ടാക്കിയെടുക്കാനാകുന്ന വിധത്തിലാണ് ആ കെട്ടിടം വിഭാവനം ചെയ്യുന്നത്. അപ്പോള്‍ നഷ്ടം വരുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് ബിനോയ് ചുണ്ടിക്കാട്ടുന്നത്.

വേറിട്ട സമീപനം

പ്രോപ്പര്‍ട്ടിയില്‍ ബിസിനസ് നടക്കണം, കൃത്യമായ വാടക കിട്ടണം അങ്ങനെ പലതും ഉറപ്പാക്കിയാണ് പ്ലാന്‍ ചെയ്യുന്നത്. സാധാരണ ഒരു ബില്‍ഡര്‍ പ്ലാന്‍ വരച്ച് കസ്റ്റമര്‍ പറയുന്നതുപോലെ കമ്പിയും സിമന്‍റുമൊക്കെ ഉപയോഗിച്ച് കെട്ടിടമുണ്ടാക്കുകയാണ് ചെയ്യുന്നതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ബില്‍ടെക് സ്വീകരിക്കുന്നത്.

നിക്ഷേപിക്കുന്ന പണത്തിന് മൂല്യമുണ്ടാക്കിക്കൊടുക്കുക. ക്ലയിന്‍റിന് സുസ്ഥിരമായ ബിസിനസ് ഉറപ്പാക്കുക ഇതൊക്കെയാണ് ബില്‍ടെക്കിന്‍റെ യു.എസ്പിയെന്നു ബിനോയ് പറയുന്നു. ടൂവീലര്‍ ഡീലര്‍ഷിപ്പുകള്‍ മുതല്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ വരെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ് ഉറപ്പാക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്ത് നല്‍കാന്‍ ബില്‍ടെക്കിനു സാധിച്ചുണ്ട്.

നിരവധി പ്രോജക്ടുകള്‍ ഒരേസമയം ചെയ്യുന്നതിനാല്‍ ലിഫ്റ്റ് ഉള്‍പ്പെടെ പലതും ബള്‍ക്കായാണ് വാങ്ങുക. ഇതുവഴിയുണ്ടാകുന്ന ലാഭവും ഉപഭോക്താക്കളിലേക്കു പൂര്‍ണമായും നല്‍കുകയാണ് ബില്‍ടെക് ചെയ്യുന്നത്. ഇതുകൂടാതെ ആഫ്റ്റര്‍ സര്‍വീസ് സപ്പോര്‍ട്ടിനും ബില്‍ടെക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

എപ്പോഴാണ് ബില്‍ടെക്കിനെ സമീപിക്കേണ്ടത്?

പലരും എവിടെയെങ്കിലും പ്രോപ്പര്‍ട്ടി വാങ്ങിയിട്ട ശേഷമാണ് ബില്‍ഡര്‍മാരെ സമീപിച്ചു കെട്ടിടം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍, ഒരു പ്രോപ്പര്‍ട്ടിക്ക് അഡ്വാന്‍സ് കൊടുക്കും മുമ്പ് തന്നെ ബില്‍ടെക്കിനെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതമെന്നു ബിനോയ് പറയുന്നു. ആ ഒരു സ്ഥലത്ത് എന്തൊക്കെ ബിസിനസ് സാധ്യതകളാണുള്ളത്, ഇനി പുതുതായി എന്ത് തുടങ്ങിയാല്‍ വിജയിക്കും എന്നിവയുള്‍പ്പെടെ ഒരു പഠനം നടത്തിയാണ് എന്ത് പ്രോജക്ട് ആരംഭിക്കണമെന്നു തിരുമാനിക്കുക.

കോവിഡിന് തൊട്ടുമുമ്പ് ഹംഗറിയില്‍ ജോലി ചെയ്യുന്ന ഒരു മലയാളി ഡോക്ടര്‍ തേക്കടിയില്‍ ഒരു പ്രോജക്ടിനായി സമീപിച്ചത് ബില്‍ടെക്കിനെയാണ്. ഇന്നു ഹോട്ടല്‍ രംഗത്തെ മികച്ച സംരംഭകനാണ് ഇദ്ദേഹം. ഈ മേഖലയില്‍ യാതൊരു പരിചയവുമില്ലാത്ത അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലാക്കിക്കൊടുത്ത് ഫൈവ് സ്റ്റാര്‍ നിലവാരത്തിലൊരു ലക്ഷ്വറി ഹോട്ടലാണ് ബില്‍ടെക് രൂപകല്‍പന ചെയ്ത് നല്‍കിയത്. ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം തികയും മുമ്പ് തന്നെ ബുക്കിംഗ് ഡോട്ട്‌കോം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ മികച്ച റേറ്റിംഗ് നേടാനും ഉയര്‍ന്ന ഫീ വരുമാനം ഉറപ്പുവരുത്താനും സാധിച്ചു.

സാധാരണ കണ്ടുവരുന്ന ഹോട്ടലുകളില്‍നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹോട്ടല്‍ ഒരുക്കിയത്. വിവിഐപി കസ്റ്റമേഴ്സ് വരുമ്പോള്‍ പോലും ബാക്കി റൂമുകളില്‍ താമസിക്കുന്നവര്‍ക്കു പ്രൈവസി ഉറപ്പാക്കുന്ന വിധത്തിലാണ് ഇതിന്‍റെ നിര്‍മാണം. അതുകൊണ്ട് എല്ലാ സമയത്തും കസ്റ്റമേഴ്‌സിനെ നിലനിര്‍ത്താന്‍ സാധിക്കുന്നു. ബില്‍ടെക്കിന്‍റെ പ്രവര്‍ത്തന ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറിയ പദ്ധതികൂടിയാണിത്.

ഇപ്പോള്‍ ഈ ഹോട്ടലിനു മൂന്ന് മടങ്ങ് വാല്വേഷനാണ് ബാങ്കുകള്‍ നല്‍കിയിരുന്നത്. ചില പ്രമുഖ ഹോട്ടല്‍ (ഗ്രൂപ്പുകള്‍ ഇതു വാങ്ങാന്‍ താല്‍പര്യം കാണിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്. ബില്‍ടെക്കിന് ഈ പ്രോജക്ടിന് ഗ്ലോബല്‍ ആര്‍ക്കിടെക് ചര്‍ അവാര്‍ഡും സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ്‌സിന്‍റെ സാറ്റ അവാര്‍ഡും കിട്ടിയിരുന്നു. ഇതുകൂടാതെ അള്‍ട്രാടെക്കിന്‍റെ അവാര്‍ഡിനും നോമിനേഷന്‍ കിട്ടിയിരുന്നു.

നിലവില്‍ എട്ടു സ്ഥലങ്ങളില്‍ ഇവര്‍ക്കായി ഹോട്ടല്‍ പ്രോജക്ടുകള്‍ ബില്‍ടെക്ക് ചെയ്യുന്നുണ്ട്. ഇതു കൂടാതെ ആയുര്‍വേദ ഹോസ്പിറ്റാലിറ്റി പ്രോജക്ടും ചെയ്തു. 250 കോടിയോളം രൂപയുടെ നിക്ഷേപമാണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ബില്‍ടെക് നടത്തുന്നത്. ഇത്തരത്തില്‍ ബില്‍ടെക്കിന്‍റെ നേത്യത്വ ത്തില്‍ പല സ്ഥലങ്ങളിലും നിത്യവരുമാനം കിട്ടുന്ന ഷോപ്പിംഗ് കോംപ്ലക്സുകളും റിസോര്‍ട്ടുകളുമൊക്കെ വിഭാവനം ചെയ്യുന്നുണ്ട്. ഇതിലേക്കെല്ലാം പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് കടന്നുവരാനുള്ള അവസരമുണ്ട്.

വെറുതെ കിടക്കുന്ന ഒരു ഭൂമിയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ നടത്തുന്നതിലല്ല ബില്‍ടെക്കിന്‍റെ ശ്രദ്ധ. കണ്‍സ്ട്രക്ഷന്‍ എന്നത് ഒരു ഉപോല്‍പന്നമായി മാത്രമാണ് കമ്പനി കണക്കാക്കുന്നത്. സര്‍വീസ് അപ്പാര്‍ട്ട്‌മെന്‍റുകള്‍, കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, ഷോപ്പുകള്‍ തുടങ്ങി പലതരത്തിലുള്ള പ്രോജക്ടുകളാണ് ഓരോ പ്രോപ്പര്‍ട്ടിക്കും അനുസരിച്ച് രൂപകല്‍പന ചെയ്യുന്നത്.

തിരുവനന്തപുരം എയര്‍പോര്‍ട്ട്, കൊച്ചി എയര്‍പോര്‍ട്ട്, ലുലു ഗ്രൂപ്പ്, എന്‍പിഒഎല്‍, അപ്പോളോ, അഡ്‌ലക്‌സ് ഹോസ്പിറ്റല്‍, സെറീന്‍ ഗ്രൂപ്പ്, കൊച്ചി മെട്രോ, ഹ്യുണ്ടായ്, അമാള്‍ഗം ഗ്രൂപ്പ്. ടിവി എസ്, ഫോക്കസ്, റിനൈ മെഡിസിറ്റി തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ക്കായി പ്രോപ്പര്‍ട്ടികള്‍ ഡെവലപ് ചെയ്തിട്ടുണ്ട്. 10 കോടി മുതല്‍ 150 കോടി രൂപവരെയുള്ള പ്രോജക്ടുകളാണ് ബില്‍ടെക് കൈകാര്യം ചെയ്യുന്നത്.

ബില്‍ടെക്ക് കൂടാതെ സ്റ്റില്‍ സ്ട്രക്ചര്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ ഫോര്‍ട്ടി സ്‌പെബ് സ്ട്രക്‌ചേഴ്സ്, കണ്‍സ്ട്രക്ഷന്‍ മെറ്റിരിയല്‍ സപ്ലൈയിംഗ് കമ്പനിയായ സതേണ്‍ ട്രേഡേഴ്സ് എന്നീ കമ്പനികളും ബിനോയിയുടെ നേത്യത്വത്തിലുണ്ട്. ഏത് തരത്തിലുമുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്ന ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ ഉറപ്പാക്കിക്കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

+91 98476 98666, 90720 99777.
വെബ്‌സൈറ്റ്
www.builttech.in

 

District News

എ​ല്ലാ​വ​ര്‍ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന വി​ക​സ​ന​ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യ​ണം: മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

ച​ങ്ങ​നാ​ശേ​രി: ആ​ധു​നി​ക കാ​ല​ഘ​ട്ടം നി​ര​വ​ധി​യാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ എ​ല്ലാ​വ​രി​ലേ​ക്കും വി​ക​സ​ന​മെ​ത്തി​ക്കു​വാ​ന്‍ ക​ഴി​യു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ള്‍ രൂ​പീ​ക​രി​ക്കു​വാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് ക​ഴി​യ​ണ​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.

ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്പ്.  അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് മു​ഖ്യ​സ​ന്ദേ​ശം ന​ല്കി.    

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ.​സാ​വി​യോ മാ​നാ​ട്ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്, ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​ണ്‍, ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, ഷി​ജി ജോ​ണ്‍സ​ണ്‍, റോ​സി​ലി​ന്‍ കു​രു​വി​ള, ജോ​സി ഡൊ​മി​നി​ക്, ലാ​ലി​മ്മ ടോ​മി, പി.​സി. കു​ഞ്ഞ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്‍​പാ​യി ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്കെ​ത്തി​യ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി നി​ര്‍​ദേ​ശി​ച്ചു.

ഷൊ​ര്‍​ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ലി​യ​പ്പൊ​റ്റ- കു​ള​പ്പു​ള്ളി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി പൈ​പ്പ് ലൈ​ന്‍ ഇ​ടു​ന്ന പ്ര​വൃ​ത്തി ഒ​രു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് പി. ​മ​മ്മി​ക്കു​ട്ടി എം​എ​ല്‍​എ​യെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ചെ​ര്‍​പ്പു​ള​ശ്ശേ​രി ആ​ശു​പ​ത്രി​യി​ല്‍ എം​എ​ല്‍​എ ഫ​ണ്ടി​ലു​ള്‍​പ്പെ​ടു​ത്തി എ​ക്‌​സ്‌​റേ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചെ​ന്നും സൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ എ​ഗ്രി​മെ​ന്‍റ് പൂ​ര്‍​ത്തീ​ക​രി​ച്ച ഉ​ട​നെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ആ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഇ​റി​ഗേ​ഷ​ന്‍ ക്വാ​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന 13 കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം ന​ല്‍​കു​ന്ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട്ട​യം ല​ഭി​ക്കാ​ത്ത നി​യ​മ​പ​ര​മാ​യി യോ​ഗ്യ​ത​യു​ള്ള നാ​ല് കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ.​ഡി. പ്ര​സേ​ന​ന്‍ എം​എ​ല്‍​എ നി​ര്‍​ദ്ദേ​ശി​ച്ചു.

മേ​ലാ​ര്‍​കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യാ​റാ​യെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. കി​ഴ​ക്ക​ഞ്ചേ​രി ര​ണ്ട് വി​ല്ലേ​ജി​ലെ മി​ച്ച​ഭൂ​മി പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി സ​ര്‍​വേ ന​ട​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ത​ഹ​സി​ല്‍​ദാ​റെ ചു​മ​ത​ല​പ്പെ​ടു​ത്താ​ന്‍ എം​എ​ല്‍​എ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ പ​ല്ലാ​ര്‍​മം​ഗ​ല​ത്ത് ശ്മ​ശാ​ന​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന്, സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ജി​ല്ല ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.

ചി​റ്റൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ സ​ര്‍​ക്കാ​ര്‍​പ​തി അം​ബേ​ദ്ക്ക​ര്‍ ഗ്രാ​മം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യും പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി​യു​ടെ പ്ര​തി​നി​ധി​യു​ടെ ചോ​ദ്യ​ത്തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് അ​ധി​കൃ​ത​ര്‍ മ​റു​പ​ടി ന​ല്‍​കി.

നെ​ന്മാ​റ മ​ണ്ഡ​ല​ത്തി​ലെ കൊ​ടു​വാ​ള്‍​പാ​റ- പോ​ത്തു​ണ്ടി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃത്തി അ​ടു​ത്ത ദി​വ​സം ആ​രം​ഭി​ക്കു​മെ​ന്നും കാ​ല​താ​മ​സ​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​വി​ധ എം​എ​ല്‍​എ മാ​രു​ടെ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ന​വ​കേ​ര​ള​സ​ദ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ള്‍ യോ​ഗ​ത്തി​ല്‍ അ​വ​ലോ​ക​നം ചെ​യ്തു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ പി. ​മ​മ്മി​ക്കു​ട്ടി, കെ.​ഡി. പ്ര​സേ​ന​ന്‍, കെ. ​പ്രേം​കു​മാ​ര്‍, പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​പി. ഷാ​ജി, ചി​റ്റൂ​ര്‍- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​മേ​ഷ് അ​ച്യു​ത​ന്‍, വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ പ്ര​തി​നി​ധി എ​സ്. വി​നോ​ദ്ബാ​ബു, എ​ഡി​എം കെ‌. ​സു​നി​ല്‍​കു​മാ​ര്‍, ആ​ര്‍​ഡി​ഒ കെ. ​മ​ണി​ക​ണ്ഠ​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ഏ​ലി​യാ​മ്മ നൈ​നാ​ന്‍, ആ​ര്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്.​എ​സ്. അ​ല്‍​ഫ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു

National

അമ്മയിൽനിന്നു ബിസിനസ് പഠിച്ച സി.ജെ.റോയ്; 210 പ്രോജക്ടുകൾ

തൃ​ശൂ​ർ: ജ​നി​ച്ച​തും പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും ബം​ഗ​ളൂ​രു​വെ​ന്ന സ്വ​പ്ന ന​ഗ​ര​ത്തി​ലാ​ണെ​ങ്കി​ലും ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ശാ​ഖ​യി​ൽ താ​ൻ വേ​രൂ​ന്നി​യ തൃ​ശൂ​രി​നെ​യും ചേ​ർ​ത്തു​നി​ർ​ത്തി സി.​ജെ. റോ​യ്. പ​ത്തോ​ളം പ​ടു​കൂ​റ്റ​ൻ ഫ്ലാ​റ്റ്സ് ആ​ൻ​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളാ​ണു തൃ​ശൂ​രി​ൽ സി.​ജെ. റോ​യ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് കെ​ട്ടി​പ്പൊ​ക്കി​യ​ത്.

അമ്മയ്ക്കൊപ്പം

ചാ​വ​ക്കാ​ട് താ​ലൂ​ക്കി​ലെ പാ​ലു​വാ​യി​ൽ ചി​രി​യ​ങ്ക​ണ്ട​ത്ത് ജോ​സ​ഫി​ന്‍റെ​യും ത്രേ​സ്യ​യു​ടെ​യും മ​ക​നാ​ണു പി​ൽ​ക്കാ​ല​ത്ത് സി.​ജെ. റോ​യ് എ​ന്ന ലോ​ക​മ​റി​യു​ന്ന ബി​ൽ​ഡ​റാ​യി വ​ള​ർ​ന്ന​ത്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ബി​സി​ന​സ് സാ​മ്രാ​ജ്യം കെ​ട്ടി​പ്പൊ​ക്കി​യ സി.​ജെ. റോ​യ് അ​മ്മ​യി​ൽ​നി​ന്നാ​ണു ബി​സി​ന​സി​ന്‍റെ ആ​ദ്യ ​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച​ത്. ചെ​റി​യ പ്ലോ​ട്ടു​ക​ൾ വാ​ങ്ങി അ​വി​ടെ വീ​ടു​ക​ൾ നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി​രു​ന്നു അ​മ്മ​യു​ടെ ബി​സി​ന​സ്. അ​മ്മ​യ്ക്കൊ​പ്പം ചേ​ർ​ന്നു ബി​സി​ന​സി​ലെ ലാ​ഭ​സാ​ധ്യ​ത​ക​ൾ റോ​യ് മ​ന​സി​ലാ​ക്കി. പി​ന്നീ​ട് ക​ണ്ണ​ട​ച്ചു​തു​റ​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണു കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ സി.​ജെ. റോ​യ് ഇ​ടം​പി​ടി​ച്ച​ത്.

പത്തോളം കൂറ്റൻ അപ്പാർട്ട്മെന്‍റുകൾ

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടെ​ന്നു കേ​ര​ള​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്പോ​ൾ, ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ​റു​ദീ​സ​യു​ടെ സ്പ​ന്ദി​ക്കു​ന്ന കേ​ന്ദ്ര​മെ​ന്നു പു​ക​ഴ്ത്തി​യാ​ണു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് തൃ​ശൂ​രി​ലേ​ക്കു താ​മ​സ​ക്കാ​രെ ആ​ക​ർ​ഷി​ച്ച​ത്. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ഗ​താ​ഗ​ത ബ​ദ​ലു​ക​ളു​മു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ൽ താ​മ​സി​ക്കാ​നും ജോ​ലി ചെ​യ്യാ​നും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണു തൃ​ശൂ​രെ​ന്നും വി​ശേ​ഷി​പ്പി​ച്ചു.

ചേ​ല​ക്കോ​ട്ടു​ക​ര​യി​ൽ കോ​ൺ​ഫി​ഡ​ന്‍റ് ആ​സ്റ്റ​ർ, ഒ​ല്ലൂ​ർ ക്രി​സ്റ്റ​ഫ​ർ ന​ഗ​റി​ൽ കോ​ൺ​ഫി​ഡ​ന്‍റ് എ​ലൈ​റ്റ്, കോ​ൺ​ഫി​ഡ​ന്‍റ് ഒ​റി​യോ​ൺ, കോ​ൺ​ഫി​ഡ​ന്‍റ് മാ​പ്പി​ൾ, പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ൽ കോ​ൺ​ഫി​ഡ​ന്‍റ് ജെ​മി​നി-2, പ​റ​വ​ട്ടാ​നി​യി​ൽ കോ​ൺ​ഫി​ഡ​ന്‍റ് വേ​ഗ3, ഒ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ കോ​ൺ​ഫി​ഡ​ന്‍റ് ബ്ലി​സ്, ബ്ലി​സ്2, രാ​മ​വ​ർ​മ​പു​ര​ത്ത് കോ​ൺ​ഫി​ഡ​ന്‍റ് എ​ബൊ​നി, അ​ര​ണാ​ട്ടു​ക​ര​യി​ൽ ലോ​ട്ട​സ് തു​ട​ങ്ങി​യ​വ​യാ​ണു കോ​ൺ​ഫി​ഡ​ന്‍റ് ഗൂ​പ്പി​ന്‍റെ തൃ​ശൂ​രി​ലെ ഫ്ലാ​റ്റ്സ് ആ​ൻ​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ. ഇ​തി​ൽ ആ​റ് അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പേ വി​ല്പ​ന പൂ​ർ​ത്തീ​ക​രി​ച്ച​വ​യാ​ണ്. നി​ല​വി​ൽ ഒ​ല്ലൂ​രി​ലും അ​ര​ണാ​ട്ടു​ക​ര​യി​ലും രാ​മ​വ​ർ​മ​പു​ര​ത്തു​മു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളാ​ണു വി​ല്പ​ന​യ്ക്കു​ള്ള​ത്.

ഏഴു പേർ ചേർന്നു തുടക്കം

2005ൽ ​ഏ​ഴു​പേ​ർ ചേ​ർ​ന്ന് നൂ​റു​കോ​ടി രൂ​പ​യു​ടെ പ്രാ​രം​ഭ നി​ക്ഷേ​പ​മാ​യാ​ണു കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി തു​ട​ങ്ങി​യ ക​മ്പ​നി പി​ന്നീ​ട് ക​ർ​ണാ​ട​ക​ത്തി​ലും കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മു​ൾ​പ്പ​ടെ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ട്ടേ​റെ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ഹോ​സ്പി​റ്റാ​ലി​റ്റി, എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ലേ​ക്കും വ​ള​ർ​ന്നു. ഏ​വി​യേ​ഷ​ന്‍, വി​ദ്യാ​ഭ്യാ​സം, ഗോ​ള്‍​ഫിം​ഗ്, റീ​ട്ടെ​യി​ല്‍, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്രേ​ഡിം​ഗ് (ബി​ല്‍​ഡിം​ഗ് മെ​റ്റീ​രി​യ​ല്‍​സ്) തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു റോ​യ്. സീ​റോ ഡെ​ബി​റ്റാ​യി​രു​ന്നു ന​യം.

കൂടുതൽ കൊച്ചിയിൽ

കേ​ര​ള​ത്തിൽ സി.​ജെ. റോ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ പ്രോ​ജ​ക്ടു​ക​ളു​ള്ള​ത് കൊ​ച്ചി​യി​ലാ​ണ്, 29. തൃ​ശൂ​രി​ൽ പ​ത്തും തി​രു​വ​ന​ന്ത​പു​രം- 25, ദു​ബാ​യ്- അ​ഞ്ച്, കോ​ഴി​ക്കോ​ട്- എ​ട്ട്, കോ​ട്ട​യ​ത്തു നാ​ലും പ്രോ​ജ​ക്ടു​ക​ളു​ണ്ട്. 20 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യി​ൽ മൊ​ത്തം 210ല​ധി​കം പ്രോ​ജ​ക്ടു​ക​ളി​ലാ​യി 23,100ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള​താ​യി കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

National

ബം​ഗ​ളൂ​രു​വി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 1643.3 കോ​ടി​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ൾ

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ബംഗളൂരു. ഗതാഗതക്കുരുക്കുകൾക്ക് പേരുകേട്ട സ്ഥലവും. മണിക്കുറുകൾ എണ്ണി തീർത്താണ് ബ്ലോക്കിലും തിരക്കിലും ആളുകൾ പെട്ടുപോകുന്നത്. എന്നാൽ ഇവർക്കുള്ള ആശ്വാസ വാർത്തയുമായാണ് ബംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി എത്തിയിരിക്കുന്നത്.

വടക്കൻ ബംഗളൂരുവിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി (ബിഡിഎ) 1643.3 കോടി രൂപയുടെ രണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നു. ഹെബ്ബാളിനും മേഖ്‌രി സർക്കിളിനും ഇടയിലുള്ള ബല്ലാരി റോഡിൽ ഒരു തുരങ്ക പാതയും പാലവും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് മേഖ്‌രി സർക്കിളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് യാതൊരു തടസവുമില്ലാതെ ഇതു വഴി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന തരത്തിലാണ് പദ്ധതി.

Latest News

Corehub Up