x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ൽ "ധ്വ​നി 2026' ന് ​തി​രി​തെ​ളി​ഞ്ഞു

വെബ് ഡെസ്ക്
Published: July 18, 2026 03:44 AM IST | Updated: July 18, 2026 03:44 AM IST

സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സ്കൂ​ൾ പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ​സ്.

പാ​ല​ക്കാ​ട്: സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ്കൂ​ൾ ക​ലോ​ത്സ​വം ‘ധ്വ​നി 2026’ ന് ​തി​രി​തെ​ളി​ഞ്ഞു. സ്കൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സ്കൂ​ൾ പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ​സ് നേ​തൃ​ത്വം ന​ൽ​കി​യ ച​ട​ങ്ങി​ൽ സ്കൂ​ൾ സീ​നി​യ​ർ ഹെ​ഡ് ബോ​യ് സി.​ജെ. എ​ഡ്വി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സീ​നി​യ​ർ ഹെ​ഡ് ഗേ​ൾ ഈ​വ റോ​സ് ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ആ​ർ​ട്സ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ചി​ത്ര സ്വാ​ഗ​തം പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് ആ​ർ​ട്സ് സെ​ക്ര​ട്ട​റി പ്ര​തീ​ക്ഷ കെ. ​പ്ര​വീ​ണ്‍ ന​ന്ദി പ​റ​ഞ്ഞു.

എ​ല്ലാ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി. പൂ​ർ​ണ​മാ​യും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ലും ആ​വേ​ശ​മു​ണ​ർ​ത്തി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. സ്കൂ​ൾ ക​ലോ​ത്സ​വ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ക​ലോ​ത്സ​വ​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

Tags : Local News Nattuvishesham "Dhvani 2026" St. Raphael's Cathedral School

Recent News

Corehub Up