മലന്പുഴ ചെറാട് റോഡരിക് ഇടിഞ്ഞുവീണ നിലയിൽ.
മലമ്പുഴ: ചെറാട് റോഡരിക് ഇടിഞ്ഞുവീണ് രണ്ടുവർഷം കഴിഞ്ഞിട്ടും ഇതുവരെഅധികൃതർ നടപടി എടുത്തില്ലെന്നു പരാതി. ഇവിടെ വാഹനങ്ങളും യാത്രക്കാരും പോകുമ്പോൾ അപകടം പതിയിരിക്കുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. എത്രയും വേഗം നടപടിയെടുക്കണമെന്നആവശ്യം ശക്തമായിട്ടുണ്ട്. ഈ പ്രദേശത്ത് തെരുവുവിളക്കുകൾ തെളിയാത്തതും രാത്രിസഞ്ചാരത്തിൽ അപകട സാധ്യത കൂടുമെന്നും നാട്ടുകാർ പറഞ്ഞു.