Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Collapsed

Kannur

നെ​ല്ലി​ക്കു​റ്റി-എ​റ്റു​പാ​റ റോ​ഡ് ത​ക​ർ​ന്നു

നെ​ല്ലി​ക്കു​റ്റി: ഏ​രു​വേ​ശി,പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നെ​ല്ലി​ക്കു​റ്റി-എ​റ്റു​പാ​റ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ യാ​ത്ര ദു​ഷ്‌​ക​ര​മാ​യി. മ​ല​യോ​ര​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ഭാ​ഗ​മാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച പെ​യ്ത മ​ഴ​യി​ൽ ടാ​റിം​ഗ് ഇ​ള​കി കു​ണ്ടും കു​ഴി​യു​മാ​യ​തോ​ടെ കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്.

ര​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ റോ​ഡ് ക​ഴി​ഞ്ഞ വ​ർ​ഷം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ഴി​യെ​ടു​ത്ത​തോ​ടെ​യാ​ണ് മെ​റ്റ​ൽ ഇ​ള​കി ത​ക​ർ​ന്ന​ത്. ആ​ല​ക്കോ​ട്, ചെ​മ്പേ​രി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നെ​ല്ലി​ക്കു​റ്റി -എ​റ്റു​പാ​റ വ​ഴി ച​ന്ദ​ന​ക്കാം​പാ​റ, പൈ​സ​ക്ക​രി, പ​യ്യാ​വൂ​ർ, ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് എ​ളു​പ്പ​മെ​ത്താ​ൻ ക​ഴി​യു​ന്ന റോ​ഡാ​ണി​ത്.

നാ​ട്ടു​കാ​രാ​ക​ട്ടെ പ​രാ​തി പ​റ​ഞ്ഞ് മ​ടു​ത്തു. രാ​ത്രി​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴു​ന്ന​ത് പ​തി​വാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​പ്പെ​ടു​മ്പോ​ൾ വെ​ള്ളം കെ​ട്ടി നി​ന്ന് യാ​ത്ര പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് റോ​ഡ് ത​ട​യു​ന്ന​തു​ൾ​പ്പെ​ടെ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​ങ്കി​ലും റോ​ഡി​ന്‍റെ സ്ഥി​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 19 വ​ർ​ഷം മു​മ്പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡാ​ണി​ത്. വോ​ട്ട് ചോ​ദി​ക്കാ​ൻ വ​ന്ന​പ്പോ​ൾ ഇ​പ്പം ശ​രി​യാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞു. ഒ​ന്നും ന​ട​ന്നി​ല്ല. ഇ​തോ​ടെ 20 വീ​ട്ടു​കാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​രാ​ഹാ​ര​മി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യാ​ണ്.

Latest News

Corehub Up