x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ത​ക​ർ​ന്നു; ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ ചെ​ളി


Published: May 21, 2026 07:57 AM IST | Updated: May 21, 2026 07:57 AM IST

തൃ​ശൂ​ർ: ഇ​ട​വ​പ്പാ​തി​യെ​ത്തും​മു​ന്പേ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ ചെ​ളി​ക്കു​ളം. ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു ബ​സു​ക​ൾ പു​റ​ത്തേ​ക്കു​പോ​കു​ന്ന തെ​ക്കു​ഭാ​ഗ​ത്താ​ണു റോ​ഡി​നു വ​ല​തു​വ​ശ​ത്തു ചെ​ളി കെ​ട്ടി​നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം പാ​തി​യി​ൽ 2.60 കോ​ടി രൂ​പ ചെ​ല​വി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്തെ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു തു​റ​ന്നു​കൊ​ടു​ത്ത​താ​ണ്. എ​ന്നാ​ൽ സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം ഇ​പ്പോ​ഴും വാ​ഗ്ദാ​ന​ത്തി​ലൊ​തു​ങ്ങു​ന്നു.

ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡ് ആ​ധു​നി​ക ബ​സ് ഹ​ബ് ആ​ക്കു​മെ​ന്നാ​ണ് മു​ൻ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റി​ട്ടും ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ന്‍റെ അ​വ​സ്ഥ ശോ​ച​നീ​യം​ത​ന്നെ.

ബ​സു​ക​ൾ പു​റ​ത്തേ​ക്കു​പോ​കു​ന്ന ഭാ​ഗ​ത്തെ റോ​ഡ് ഏ​റെ​ക്കു​റെ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​തി​ന് ഇ​രു​വ​ശ​ത്തു​മാ​യാ​ണ് ഏ​താ​നും ദി​വ​സം വേ​ന​ൽ​മ​ഴ പെ​യ്ത​പ്പോ​ഴേ​ക്കും ചെ​ളി കെ​ട്ടി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

വ​ല​തു​ഭാ​ഗ​ത്തു​ള്ള കാ​ന​യി​ൽ മ​ലി​ന​ജ​ല​മൊ​ഴു​കു​ന്നു. ചി​ല​യി​ട​ത്തു മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തു കെ​ട്ടി​ക്കി​ട​ന്ന് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്നു​ണ്ട്. ഓ​ട​യ്ക്കു ചി​ല​യി​ട​ങ്ങ​ളി​ൽ സ്ലാ​ബു​മി​ല്ല. ജൂ​ണി​ൽ മ​ഴ​ക്കാ​ല​മെ​ത്തി​യാ​ൽ പ​ഴ​യ​തു​പോ​ലെ സ്റ്റാ​ൻ​ഡി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കും.

Tags : nattu vishesham Road collapsed Shaktan stand

Recent News

Corehub Up