ആലപ്പുഴ: ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോവുകയും ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുകയും ചെയ്യുന്ന വട്ടപ്പള്ളി-രാജപ്പന് ജംഗ്ഷന് റോഡ് ടാര്‍ ഇളകി തകര്‍ന്നു. കാലവര്‍ഷമെത്തിയതോടെ ടാര്‍ പൊളിഞ്ഞ ഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് വലിയ കുഴികള്‍ രൂപപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് റോഡിലൂടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്പോൾ സമീപത്തെ വീടുകളിലേക്കും മറ്റും ചെളിവെള്ളം തെറിക്കുന്ന സ്ഥിതിയാണ്.
ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡിന്റെ വശങ്ങള് വെട്ടിപ്പൊളിച്ചതോടെ റോഡിലൂടെയുള്ള യാത്ര തീര്‍ത്തും ദുരിതപൂര്‍ണമായി. അടിയന്തരമായി റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.