x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ക്കി​ൻ​കാ​ട് മൈ​താ​നം പൊ​തു​ഇ​ട​മാ​യി നി​ല​നി​ർ​ത്ത​ണം: സി​പി​ഐ

വെബ് ഡെസ്ക്
Published: July 18, 2026 02:36 AM IST | Updated: July 18, 2026 02:36 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് ക​ക്ഷി​രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി വി​ധി ച​രി​ത്ര​യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ നി​ഷേ​ധ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​ണെ​ന്നു സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ കൗ​ണ്‍​സി​ൽ. ഗാ​ന്ധി​ജി​യും നെ​ഹ്റു​വും അ​ട​ക്ക​മു​ള്ള ദേ​ശീ​യ​നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഒ​ട്ടേ​റെ സ​മ​ര​പോ​രാ​ട്ട​ങ്ങ​ൾ​ക്കും സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും സാ​ക്ഷ്യം​വ​ഹി​ച്ച പൊ​തു​ഇ​ട​മാ​ണ് തേ​ക്കി​ൻ​കാ​ട് മൈ​താ​നം.
വി​ധി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നു സി​പി​ഐ ജി​ല്ല കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് 20നു ​വൈ​കീ​ട്ട് അ​ഞ്ചി​നു ജി​ല്ല കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്നി​ൽ സാ​യാ​ഹ്ന​സ​മ​രം സം​ഘ​ടി​പ്പി​ക്കും.

എം.​ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി പി.​പി. സു​നീ​ർ എം​പി, മു​ൻ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​കെ. വ​ത്സ​രാ​ജ് എം​എ​ൽ​എ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം രാ​ജാ​ജി മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

Tags : Local News Nattuvishesham hekinkadu Maidan

Recent News

Corehub Up