x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോക പാന്പ് ദിനം: സ്നേ​ക്ക് പാ​ർ​ക്കിൽ "​ഒ​ഫി​ഡി​യ' ​

വെബ് ഡെസ്ക്
Published: July 18, 2026 01:36 AM IST | Updated: July 18, 2026 01:36 AM IST

എം​വി​ആ​ർ സ്നേ​ക്ക് പാ​ർ​ക്ക് ആ​ൻ​ഡ് സൂ, ​എം​വി​ആ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സ്റ്റ​ഡീ​സ്, എം​വി​ആ​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഗ​ദ​ത​ന്ത്ര വി​ഭാ​

ത​ളി​പ്പ​റ​മ്പ്: ലോ​ക പാ​മ്പ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എം​വി​ആ​ർ സ്നേ​ക്ക് പാ​ർ​ക്ക് ആ​ൻ​ഡ് സൂ, ​എം​വി​ആ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സ്റ്റ​ഡീ​സ്, എം​വി​ആ​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഗ​ദ​ത​ന്ത്ര വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി "ഒ​ഫി​ഡി​യ 2കെ26' ​സംഘടിപ്പിച്ചു. ക​ണ്ണൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​വി​ആ​ർ സ്നേ​ക്ക് പാ​ർ​ക്ക് ആ​ൻ​ഡ് സൂ ​ഡ​യ​റ​ക്ട​ർ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലിം​ഗ ഫൗ​ണ്ടേ​ഷ​ന്‍റെ ഗ​വേ​ഷ​ണ മേ​ധാ​വി​യാ​യ ഡോ. ​എ​സ്.​ആ​ർ. ഗ​ണേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​വി. സ​നൂ​പ് കൃ​ഷ്ണ​ൻ ലോ​ക പാ​മ്പ് ദി​ന സ​ന്ദേ​ശം ന​ൽ​കി. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രി​സ്ഥി​തി ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. മ​നോ​ജ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​എ​സ്.​ആ​ർ. ഗ​ണേ​ഷ് ക്ലാ​സെ​ടു​ത്തു.

എം​വി​ആ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സ്റ്റ​ഡീ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​പി. സം​ഗീ​ത്, ഫോ​റ​സ്ട്രി വി​ഭാ​ഗം മേ​ധാ​വി എം.​കെ. ന​ന്ദ​കു​മാ​ർ, ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് സു​വോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​എം.​വി മും​താ​സ്, വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​എ​സ്. അ​ഞ്ജു മോ​ഹ​ൻ, ക്യൂ​റേ​റ്റ​ർ എ.​ടി. അ​മ​ൽ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്നേ​ക്ക് പാ​ർ​ക്ക് ന​ട​ത്തു​ന്ന ഹെ​ർ​പ​റ്റോ​ള​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം, സൂ ​അം​ബാ​സ​ഡോ​ർ​ഷി​പ്പ് വി​ത​ര​ണം, ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ സ​ർ​പ്പ​വോ​ള​ന്‍റി​യ​ർ​മാ​രെ ആ​ദ​രി​ക്ക​ൽ, സൂ​വി​ലെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം, സ്നേ​ക്ക് റെ​സ്ക്യൂ കി​റ്റ് വി​ത​ര​ണം, മ​ൺ​സൂ​ൺ ഫോ​ട്ടോ​ഗ്ര​ഫി കോ​ണ്ടെ​സ്റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം, സ്നേ​ക്ക് പാ​ർ​ക്കി​ന്‍റെ ത്രൈ​മാ​സ ഇ-​മാ​ഗ​സി​ൻ സൂ ​ക്രോ​ണി​ക്കി​ൾ​സ് പ്ര​കാ​ശ​നം എ​ന്നി​വ​യും ന​ട​ന്നു.

Tags : Local News Nattuvishesham World Snake Day

Recent News

Corehub Up