x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"സ്നേ​ഹി​ത എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​ർ' പോ​സ്റ്റ​ർ പ്ര​കാ​ശ​നം

വെബ് ഡെസ്ക്
Published: July 18, 2026 03:54 AM IST | Updated: July 18, 2026 03:54 AM IST

സ്നേഹി​ത എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​ർ സേ​വ​ന​ങ്ങ​ളു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​അ​ബ്ദു​ൾ റാ​ഷി​ദ് നി​ർ​വ​ഹി​ക്കു​ന്നു.

പാ​ല​ക്കാ​ട്: സ്നേ​ഹി​ത പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​ർ പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണം ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​അ​ബ്ദു​ൾ റാ​ഷി​ദ് നി​ർ​വ​ഹി​ച്ചു.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നും പോ​ലീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്നേ​ഹി​ത​യു​ടെ സേ​വ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന സ്റ്റി​ക്ക​റു​ക​ൾ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​തി​പ്പി​ക്കും.
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​രി​ൽ മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ലെ അ​ഞ്ച് ഡി​വൈ​എ​സ്പി സ​ബ് ഡി​വി​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ്നേ​ഹി​ത പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ല്ലാ ആ​ഴ്ച​യും ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ​മാ​രു​ടെ സേ​വ​നം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​യി​രി​ക്കും. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ജി​ല്ലാ പോ​ലീ​സ് അ​ഡീ​ഷ​ണ​ൽ എ​സ്പി ടി.​എ​സ്. സി​നോ​ജ് , കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗീ​ത, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​രാ​യ ഗ്രീ​ഷ്മ (ജെ​ൻ​ഡ​ർ), സ​ബി​ത (ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ), സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ്പ് ഡെ​സ്ക് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ സൗ​മ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham poster released

Recent News

Corehub Up