x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ: പ​ത്ര​വാ​ർ​ത്ത​ക​ളു​ടെ ശേ​ഖ​ര​വു​മാ​യി ക​രീം

വെബ് ഡെസ്ക്
Published: July 15, 2026 03:29 AM IST | Updated: July 15, 2026 03:29 AM IST

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ൾ അ​ട​ങ്ങി​യ വി​വി​ധ പ​ത്ര​ങ്ങ​ങ്ങ​ളു​ടെ ശേ​ഖ​ര​വു​മാ​യി ക​രീം.

നി​ല​ന്പൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ആ​ര് ജേ​താ​ക്ക​ളാ​യാ​ലും ക​രീം ഹാ​പ്പി​യാ​ണ്. ടീ​മേ​താ​യാ​ലും ലോ​ക​ക​പ്പ് വി​ശേ​ഷ​ങ്ങ​ൾ പ​ല പ​ത്ര​ത്താ​ളു​ക​ളി​ലൂ​ടെ ഇ​വി​ടെ അ​റി​യാം. പ​തി​നൊ​ന്ന് ലോ​ക​പ്പ് വി​ശേ​ഷ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​ന്ന വി​വി​ധ ഭാ​ഷ​ക​ളി​ലെ പ​ത്ര​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​മാ​ണ് നി​ല​ന്പൂ​ർ വെ​ളി​യ​ന്തോ​ട് സ്വ​ദേ​ശി പു​ലി​വെ​ട്ടി ക​രീ​മി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്.
1986-ലെ ​മെ​ക്സി​ക്കോ ലോ​ക​ക​പ്പി​ൽ തു​ട​ങ്ങി​യ ഈ ​ലോ​ക​ക​പ്പ് വാ​ർ​ത്താശേ​ഖ​ര​ണം ഇ​പ്പോ​ൾ മെ​ക്സി​ക്കോ സ​ഹ ആ​തി​ഥേ​യ​രാ​യ 2026ലെ ​ലോ​ക​ക​പ്പ് വേ​ള​യി​ലും ക​രീം തു​ട​രു​ക​യാ​ണ്. 1986 മു​ത​ൽ ഇ​തേവ​രെ ന​ട​ന്ന എ​ല്ലാ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളു​ടെ​യും പ്ര​ധാ​ന​വാ​ർ​ത്ത​ക​ൾ അ​ട​ങ്ങി​യ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, അ​റ​ബി പ​ത്ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ക​രീ​മി​ന് സ്വ​ന്ത​മാ​യു​ള്ള​ത്.

വി​വി​ധ ലോ​ക​ക​പ്പു​ക​ളി​ലെ സു​വ​നീ​റു​ക​ളും ഇ​വി​ടെ ഉ​ണ്ട്. ലോ​ക​ക​പ്പ് പ്ര​മാ​ണി​ച്ച് രാ​ജ്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ഇ​റ​ക്കു​ന്ന ത​പാ​ൽ സ്റ്റാ​ന്പു​ക​ൾ, ആ​ദ്യ​ദി​ന ക​വ​റു​ക​ൾ, ക​റ​ൻ​സി​ക​ൾ, നാ​ണ​യ​ങ്ങ​ൾ, വി​ഐ​പി പാ​സ് എ​ന്നി​വ​യു​മു​ണ്ട്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ഖ​ത്ത​ർ ഇ​റ​ക്കി​യ പ്ര​ത്യേ​ക ക​റ​ൻ​സി, സ്റ്റാ​ന്പ്, കീച്ചെ​യി​ൻ, ടാ​ഗ്, ടോ​ക്ക​ണ്‍, ബാ​ഗ്, 2018ലെ ​ലോ​ക​ക​പ്പി​ൽ റ​ഷ്യ പ്ര​ത്യേ​ക​മാ​യി ഇ​റ​ക്കി​യ റൂ​ബി​ൾ തു​ട​ങ്ങി​യ​വും ക​രീം നി​ധി​യാ​യി സൂ​ക്ഷി​ക്കു​ന്നു.

മ​ല​പ്പു​റം ന്യൂ​മി​സ്മാ​റ്റി​ക് സൊ​സൈ​റ്റി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ക​രീ​മി​ന്‍റെ പ​ക്ക​ൽ പു​രാ​വ​സ്തു​ക്ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വു​മു​ണ്ട്. 16-ാം വ​യ​സി​ൽ സ്റ്റാ​ന്പ്, ക​റ​ൻ​സി ശേ​ഖ​ര​ണം ഹോ​ബി​യാ​യി തു​ട​ങ്ങി​യ​ത് അ​റു​പ​ത്തി ആ​റാം വ​യ​സി​ലും തു​ട​രു​ക​യാ​ണെ​ന്ന് ടൈ​ല​റിം​ഗ് തൊ​ഴി​ലാ​ളി കൂ​ടി​യാ​യ ക​രീം പ​റ​യു​ന്നു.

ക​രീ​മി​ന്‍റെ ഹോ​ബി​ക്ക് മ​ക്ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും കൊ​ച്ചു​മ​ക്ക​ളു​ടെ​യും കൈ​യൊ​പ്പു കൂ​ടി​യു​ണ്ട്. വി​ദേ​ശ​ത്തു​ള്ള മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, റ​മീ​ഫ്, നാ​ട്ടി​ലു​ള്ള റി​യ ജാ​സ്മി​ൻ എ​ന്നി​വ​ർ പു​രാ​വ​സ്തു ശേ​ഖ​ര​ണ​ത്തി​ൽ സ​ഹാ​യി​ക​ളാ​ണ്. വീ​ട്ടി​ലെ സ്വീ​ക​ര​ണ​മു​റി​യി​ൽ ഇ​വ​യെ​ല്ലാം ഒ​രു​ക്കു​ന്ന​ത് ഭാ​ര്യ സ​ക്കീ​ന​യാ​ണ്.കൊ​ച്ചു​മ​ക​ൾ സെ​ൻ​ഹ​ക്കും പു​രാ​വ​സ്തു ശേ​ഖ​ര​ണം ഹോ​ബി​യാ​യ​തോ​ടെ വ​ല്യു​പ്പ കൂ​ടു​ത​ൽ ഹാ​പ്പി​യാ​ണ്.

Tags : Nattuvishesham LocalNews

Recent News

Corehub Up