x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ട്ടി​ടം ഉ​യ​ര്‍​ത്താ​ന്‍ നി​യ​മവ്യവസ്ഥ: പ്ര​മേ​യം പാ​സാ​ക്കി കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ൻ


Published: July 16, 2026 05:30 AM IST | Updated: July 16, 2026 05:30 AM IST

കൊ​ച്ചി: ബ​ല​ക്ഷ​യം, വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി, റോ​ഡി​ന്‍റെ ഉ​യ​രം വ​ര്‍​ധി​ക്ക​ല്‍ തു​ട​ങ്ങി പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ കെ​ട്ടി​ട​ങ്ങ​ള്‍ ഹൈ​ട്രോ​ളി​ക് ജാ​ക്കി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​യ​ര്‍​ത്തി പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍​ക്ക് കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ത്തി​ല്‍ നി​യ​മം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​മേ​യം പാ​സാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം എം​ജി റോ​ഡി​ല്‍ കെ​ട്ടി​ടം ഉ​യ​ര്‍​ത്തു​ന്ന പ​ണി​ക​ള്‍​ക്കി​ടെ ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ളാ​ണ് ഇ​ത്ത​രം നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് നി​യ​മ വ്യ​വ​സ്ഥ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൗ​ണ്‍​സി​ലി​ല്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​തി​ര​ഭി​പ്രാ​യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും പ്ര​മേ​യം സ​ര്‍​ക്കാ​രി​ന് കൈ​മാ​റാ​ന്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു.

കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ഉ​യ​ര്‍​ത്താ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ പെ​ര്‍​മി​റ്റ് എ​ടു​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ ച​ട്ട​ഭേ​ദ​ഗ​തി​യി​ലൂ​ടെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​മേ​യ​ത്തി​ലെ ആ​വ​ശ്യം. ഇ​തു സം​ബ​ന്ധി​ച്ച് ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​മെ​ന്നും പ്ര​വൃ​ത്തി​ക​ള്‍​ക്ക് അ​ഗ്‌​നി​ശ​മ​ന​സേ​ന​യു​ടെ​യും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ​യും അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഭ​ര​ണ​പ​ക്ഷ​ത്തെ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ ഭാ​ഗ​ത്തു നി​ന്ന് എ​തി​ര​ഭി​പ്രാ​യം ഉ​ണ്ടാ​യ​ത് മേ​യ​റെ ഞെ​ട്ടി​ച്ചു. വെ​ള്ള​ക്കെ​ട്ട് നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന കൊ​ച്ചി പോ​ലു​ള്ള ന​ഗ​ര​ത്തി​ല്‍ ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​ത് അ​നാ​വ​ശ്യ​മാ​യ നി​യ​മ​ക്കു​രു​ക്കി​ലേ​ക്ക് കൊ​ണ്ടെ​ത്തി​ക്കു​മെ​ന്ന് ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​റാ​യ പി.​ഡി. മാ​ര്‍​ട്ടി​ന്‍ പ​റ​ഞ്ഞു. ഫ​യ​ര്‍ എ​ന്‍​ഒ​സി​യും മ​ലി​നീ​ക​ര​ണ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി​യും വാ​ങ്ങ​ണ​മെ​ന്ന വ്യ​വ​സ്ഥ കാ​ല​താ​മ​സ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് മ​റ്റൊ​രു ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​റാ​യ ഹെ​ന്‍​ട്രി ഓ​സ്റ്റി​നും ലാ​ന്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റി​ന് മു​നി​സി​പ്പ​ല്‍ ച​ട്ട​ത്തി​ല്‍ നി​യ​മ​മു​ള്ള​തി​നാ​ല്‍ ഇ​ത്ത​രം നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍​ക്ക് പു​തി​യ നി​യ​മി​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് എം.​ജി. അ​രി​സ്റ്റോ​ട്ടി​ലും പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തെ എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളെ ത​ള്ളി​ക്ക​ള​ഞ്ഞാ​ണ് മേ​യ​ര്‍ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നും ക​മ്പ​നി​ക​ളെ കോ​ര്‍​പ​റേ​ഷ​നി​ല്‍ എം​പാ​ന​ല്‍ ചെ​യ്യി​ക്കാ​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up