x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​ ഷാ​ഹി​നമോ​ൾക്ക് കോളജിന്‍റെ അ​നു​മോ​ദിച്ചു

വെബ് ഡെസ്ക്
Published: July 15, 2026 03:20 AM IST | Updated: July 15, 2026 03:20 AM IST

എ.​കെ ഷാ​ഹി​ന മോ​ള്‍​ക്ക് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​പ​ഹാ​രം നൽകുന്നു.

മ​ഞ്ചേ​രി: യൂ​ണി​റ്റി വി​മ​ന്‍​സ് കോ​ളജി​ലെ പി.​ജി. ആ​ൻഡ് ഗ​വേ​ഷ​ണ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ.​കെ. ഷാ​ഹി​ന മോ​ള്‍​ക്ക് അ​നു​മോ​ദ​നം. കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്കും സി​ന്‍​ഡി​ക്കറ്റി​ലേ​ക്കും സ​ര്‍​ക്കാ​ര്‍ നോ​മി​നി​യാ​യി നി​യ​മി​ത​യാ​യ​തി​​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജ് മാ​നേ​ജ്മെ​​ന്‍റ്, അ​ധ്യാ​പ​ക​ര്‍, അ​ന​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​നു​മോ​ദി​ച്ച​ത്.

കോ​ളജ് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​​ന്‍റ് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പ്രി​ന്‍​സി​പ്പ​ല്‍ പ്രൊ​ഫ. ഡോ. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​മ്മ​ത്തൂ​ര്‍, യു.​എ. ല​ത്തീ​ഫ്, ഒ. ​അ​ബ്ദു​ല്‍ അ​ലി, ഡോ. ​എ​ന്‍.​വി. ഫാ​ത്തി​മ സു​ഹ്റ, ഡോ. ​യു.​ഹാ​രി​സ്, ടി.​പി. യൂ​നു​സ്, അ​ന്‍​വ​ര്‍ സാ​ദാ​ത്ത്, ഫാ​ത്തി​മ​ത്തു​ല്‍ ബു​സ്താ​ന, എം.​കെ. വി​നീ​ത, ജ​നാ​ബ് മു​ഹ​മ്മ​ദ് എ​ന്ന നാ​ണി, എം. ​ഷ​ബീ​ര്‍ മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up