x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക്കെ​ണി​യാ​യി പി​എം റോ​ഡ് : കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചു; സു​രക്ഷാ​ മു​ൻ​ക​രു​ത​ലു​ക​ൾ ഇ​ല്ല


Published: July 18, 2026 04:08 AM IST | Updated: July 18, 2026 04:08 AM IST

പി​എം റോ​ഡി​ലെ കു​ന്പ​ഴ ജം​ഗ്ഷ​ൻ. ട്രാ​ഫി​ക് സി​ഗ്‌​ന​ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ ജം​ഗ്ഷ​ൻ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കോ​ന്നി: അ​ത്യാ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ ചോ​ര​യൊ​ഴു​കു​ന്ന​ത് പ​തി​വാ​കു​ന്നു. റാ​ന്നി മു​ത​ൽ ക​ല​ഞ്ഞൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ദി​വ​സേ​ന​യെ​ന്നോ​ണം ഉ​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് പൊ​ലി​യു​ന്ന​ത്.

അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​വും ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് ഈ ​റൂ​ട്ടി​ലെ പ്ര​ധാ​ന പ്ര​ശ്നം. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ​പോ​ലും അ​പ​ക​ട സു​ര​ക്ഷ​ാ മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ലാ​ത്ത​തും ട്രാ​ഫി​ക് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. ഇ​ന്ന​ലെ​യും ഇ​ത്ത​ര​ത്തി​ൽ ഒ​രു ജീ​വ​ൻ കു​ന്പ​ഴ ജം​ഗ്ഷ​നി​ൽ ബ​ല​ക​ഴി​ക്കേ​ണ്ടി​വ​ന്നു.

ക​ല​ഞ്ഞൂ​രി​ൽ ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്ന് അ​പ​ക​ട​ങ്ങ​ൾ; മൂ​ന്ന് മ​ര​ണം

പി​എം റോ​ഡി​ലെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​മേ​ഖ​ല​യാ​യി കു​ന്പ​ഴ മു​ത​ൽ ക​ല​ഞ്ഞൂ​ർ വ​രെ മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ല​ഞ്ഞൂ​ർ വ​ലി​യ​പ​ള്ളി ഭാ​ഗ​ത്തെ അ​പ​ക​ട​വ​ള​വി​ലാ​ണ് ഇ​ക്കാ​ല‍​യ​ള​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്. ഒ​രു മാ​സ​ത്തി​നി​ടെ ഈ ​ഒ​രു സ്ഥ​ല​ത്തു മാ​ത്രം മൂ​ന്ന് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി മൂ​ന്നു പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഇ​ട​റോ​ഡി​ൽ​നി​ന്നു പ്ര​ധാ​ന പാ​ത​യാ​യ പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച സ്കൂ​ട്ട​റി​ൽ ടെ​മ്പോ ട്രാ​വ​ല​ർ ഇ​ടി​ച്ച് റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ജി മ​രി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ അ​പ​ക​ടം.

ഒ​രു മാ​സം മു​മ്പ് ഇ​തേ​സ്ഥ​ല​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ ത​ൽ​ക്‌​ഷ​ണം മ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട് കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

റാ​ന്നി മു​ത​ൽ ക​ല​ഞ്ഞൂ​ർ വ​രെ നി​ര​ന്ത​ര അ​പ​ക​ട​മേ​ഖ​ല​ക​ൾ

റോ​ഡ് അ​തി​വേ​ഗ പാ​ത​യാ​യി വി​ക​സി​പ്പി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് പാ​യു​ന്ന​ത്. വേ​ഗ നി​യ​ന്ത്ര​ണ​ത്തി​നോ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ ഇ​ല്ല. കാ​മ​റ​ക​ൾ​പോ​ലും റോ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യം.

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ ക​ല​ഞ്ഞൂ​ർ മു​ത​ൽ റാ​ന്നി വ​രെ​യു​ള്ള ഭാ​ഗ​ത്ത് മാ​ത്രം റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം പ​തി​ന​ഞ്ചി​ല​ധി​കം ആ​ളു​ക​ൾ മ​രി​ച്ചി​ട്ടു​ണ്ട്. റോ​ഡ് നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത പ​ല​യി​ട​ത്തും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ്. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള വ​ള​വു​ക​ൾ പ​ഴ​യ​തു​പോ​ലെ നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി​ക്കും മൈ​ല​പ്ര​യ്ക്കും മ​ധ്യേ ത​ർ​ക്ക​ത്തി​ൽ​പ്പെ​ട്ടു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

മ​ഴ​ക്കാ​ലം​കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ റോ​ഡി​ന്‍റെ സ്ഥി​തി​ മ​ന​സി​ലാ​ക്കാ​തെ ഡ്രൈ​വ് ചെ​യ്ത് എ​ത്തു​ന്ന​വ​ർ അ​പ​ക​ട​ത്തി​ലേ​ക്ക് ചെ​ന്നു​ചാ​ടു​ക​യാ​ണ്. ക​ല​ഞ്ഞൂ​ർ വ​ലി​യ​പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ഓ​ട​ക​ളു​ടെ നി​ർ​മാ​ണം തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​ണ്. പ​ര​സ്പ​രം കൂ​ട്ടി​മു​ട്ടാ​ത്ത രീ​തി​യി​ലാ​ണ് റോ​ഡ​രി​കി​ലെ ഓ​ട​ക​ൾ പ​ണി​തി​രി​ക്കു​ന്ന​ത്. ഇ​ത് റോ​ഡ് വീ​തി കു​റ​യാ​ൻ ഇ​ട​യാ​ക്കു​ക​യും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡി​ല്ലാ​ക്കു​ക​യും ചെ​യ്യു​ന്നു.

വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ

ക​ല​ഞ്ഞൂ​ർ ഭാ​ഗ​ത്തു​നി​ന്ന് അ​തി​വേ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളോ, ഡെ​ലി​നി​യേ​റ്റ​റു​ക​ളോ (റി​ഫ്ല​ക്റ്റീ​വ് ലൈ​റ്റു​ക​ൾ), വേ​ഗം നി​യ​ന്ത്രി​ക്കാ​നു​ള്ള മ​റ്റ് ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ളോ സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം ഇ​തേ​വ​രെ​യും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. കോ​ന്നി മാ​മ്മൂ​ട് ചി​റ്റൂ​ർ​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലും മ​ല്ല​ശേ​രി ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​ങ്ങ​ൾ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്നു​ണ്ട്. കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ ഹ​യ​ർ​സെ​ക്ക​ൻ​ൻ​ഡ​റി സ്കൂ​ൾ മു​ത​ൽ മാ​രൂ​ർ​പ്പാ​ലം വ​രെ റോ​ഡി​ന് വീ​തി തീ​ർ​ത്തും കു​റ​വാ​ണ്. കോ​ന്നി സെ​ൻ​ട്ര​ൽ ടൗ​ണി​ലും വീ​തി ഇ​ല്ല.

ജം​ഗ്ഷ​നു​ക​ളി​ൽ സി​ഗ്ന​ൽ ലൈ​റ്റ്

ജം​ഗ്ഷ​നു​ക​ളി​ലും വ​ള​വു​ക​ളി​ലും മു​ന്ന​റി​യി​പ്പ് ലൈ​റ്റു​ക​ളു​ണ്ടാ​ക​ണ​മെ​ന്നും തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ലെ വ്യ​വ​സ്ഥ​യാ​യി​രു​ന്നു. നി​ർ​മാ​ണ ക​ന്പ​നി പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ണ​വും വാ​ങ്ങി​പ്പോ​യെ​ങ്കി​ലും ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ പ​ല​തും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

പി​എം റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. റാ​ന്നി മാ​മു​ക്ക്, ബ്ലോ​ക്ക് പ​ടി, മൈ​ല​പ്ര പ​ള്ളി​പ്പ​ടി, കു​ന്പ​ഴ ജം​ഗ്ഷ​ൻ, ക​ല​ഞ്ഞൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ അ​നി​വാ​ര്യ​മാ​ണ്. മാ​മു​ക്കി​ലും കു​ന്പ​ഴ​യി​ലും നേ​ര​ത്തേ ലൈ​റ്റു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. പോ​ലീ​സ് സേ​വ​ന​വും ല​ഭ്യ​മ​ല്ല.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up