x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടാ​ൽ ഒ​കെ യു​പി സ്കൂ​ൾ അ​ടി​പ്പാ​ത: എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: July 18, 2026 12:49 AM IST | Updated: July 18, 2026 12:49 AM IST

ന​ടാ​ൽ ഒ​കെ യു​പി സ്കൂ​ളി​ന് സ​മീ​പം അ​ടി​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​പ്പോ​ൾ.

ക​ണ്ണൂ​ർ: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ ന​ടാ​ൽ ഒ​കെ യു​പി സ്കൂ​ളി​ന് സ​മീ​പം അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം ടി.​ഒ. മോ​ഹ​നൻ എം​എ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് അ​ടി​പ്പാ​ത അ​നി​വാ​ര്യ​മാ​ണോ എ​ന്ന കാ​ര്യം നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത് സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നമെ​ടു​ത്തി​രു​ന്നു. എം​എ​ൽ​എ​യെ കൂ​ടാ​തെ ലാ​ൻ​ഡ് അ​ക്വ​സി​ഷ​ൻ ഡ​പ്യു​ട്ടി ക​ള​ക്ട​ർ അ​നീ​ഷ്, ആ​ർ​ടി​ഒ, പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ, സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ കാ​യ​ക്ക​ൽ രാ​ഹു​ൽ, ബ​സ് ഉ​ട​മ പ്ര​തി​നി​ധി​ക​ളാ​യ രാ​ജ് കു​മാ​ർ, പി.​കെ. പ​വി​ത്ര​ൻ, വി​വി​ധ രാ​ഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ക​രാ​റു​കാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ ക​രാ​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടുവ​ച്ച കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് പ്രാ​യോ​ഗി​കം അ​ല്ലെ​ന്നും നാ​ട്ടി​ൽ വി​ക​സ​നം കൊ​ണ്ടു​വ​രു​മ്പോ​ൾ ചു​രു​ങ്ങി​യ​ത് 30 വ​ർ​ഷം എ​ങ്കി​ലും മു​ന്നി​ൽ ക​ണ്ട് മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രു​ന്ന വി​ക​സ​ന​ങ്ങ​ൾ മാ​ത്ര​മേ വി​ജ​യി​ക്കു​ക​യു​ള്ളു എ​ന്നും എം​എ​ൽ​എ അ​ഭി​പ്രാ​യ​പെ​ട്ടു.
എം​എ​ൽ​എ​യും സം​ഘ​വും ബ​സ് യാ​ത്ര ചെ​യ്ത് അ​ടി​പ്പാ​ത​യു​ടെ ആ​വ​ശ്യ​ക​ത ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ധ്യ​പ്പെ​ടു​ത്തി. അ​ടി​പ്പാ​ത സം​ബ​ന്ധി​ച്ച് സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തു സ​മ​രം സം​ഘ​ടി​പ്പി​ച്ച് വ​രി​ക​യാ​ണ്.

Tags : Local News Nattuvishesham Nadal Footpath

Recent News

Corehub Up