x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റ് ടൂ​റി​സ​ത്തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി​ക്ക് നാ​ല് ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചു


Published: July 18, 2026 04:23 AM IST | Updated: July 18, 2026 04:23 AM IST

പ​റ​വൂ​ർ : കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബ​ഡ്ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പ​റ​വൂ​ര്‍ ഡി​പ്പോ​യി​ലേ​ക്ക് നാ​ല് ബ​സു​ക​ള്‍ അ​നു​വ​ദി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നാ​ളെ നാ​ട​ക്കും.

ഒ​രു എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ബ​സും ഒ​രു ഡീ​ല​ക്സ് ബ​സും ര​ണ്ട് ഓ​ര്‍​ഡി​ന​റി ബ​സു​ക​ളു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ ബ​സു​ക​ൾ എ​ത്തി​യ​തോ​ടെ ഈ ​മാ​സം ത​ന്നെ നാ​ല​മ്പ​ല ദ​ര്‍​ശ​ന യാ​ത്ര​ക​ളും ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള യാ​ത്ര​ക​ളും രാ​മ​ക്ക​ല്‍​മേ​ട്, ച​തു​രം​ഗ​പ്പാ​റ, ഗ​വി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

പു​തി​യ​താ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ബ​സി​നും ഡീ​ല​ക്സ് ബ​സി​നും മ​റ്റു​ള്ള സം​സ്ഥ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള അ​ന്ത​ര്‍ സം​സ്ഥാ​ന പെ​ര്‍​മി​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് ല​ഭ്യ​മാ​യാ​ൽ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം വേ​ളാ​ങ്ക​ണ്ണി, മ​ധു​ര, രാ​മേ​ശ്വ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം അ​നു​വ​ദി​ക്കു​ന്ന​തി​നും ആ​ലോ​ച​ന​യു​ണ്ട്.

ബ​ഡ്ജ​റ്റ് ടൂ​റി​സം യാ​ത്ര ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​വാ​ഹ​ന​ങ്ങ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സ​ര്‍​വീ​സു​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കും. വി​വാ​ഹം, മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ, ടൂ​ർ പ്രോ​ഗ്രാം എ​ന്നി​വ​ക്കാ​യി കെ​എ​സ്ആ​ര്‍​ടി​സി​ക്ക് നി​ശ്ച​യി​ച്ച വാ​ട​ക ന​ല്കി​യാ​ല്‍ ബ​സ് വി​ട്ടു​ന​ല്‍​കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up