x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ന്‍ മാ​ര്‍ ഇ​വാ​നി​യോ​സി​ന്‍റെ സ്മ​ര​ണ​യി​ൽ ജ​ന്മ​ഗൃ​ഹം

വെബ് ഡെസ്ക്
Published: July 15, 2026 10:22 PM IST | Updated: July 15, 2026 10:22 PM IST

ധ​ന്യ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ ഇ​വാ​നി​യോ​സിന്‍റെ ജ​ന്മഗൃ​ഹ​മാ​യ മേ​ട​യി​ല്‍ പ​ണി​ക്ക​രു​വീ​ട്.

മാ​വേ​ലി​ക്ക​ര: ധ​ന്യ​ന്‍ മാ​ര്‍ ഇ​വാ​നി​യോ​സി​ന്‍റെ സ്മ​ര​ണ​യി​ൽ ജ​ന്മ​ഗൃ​ഹം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ദി​ന​ത്തി​ൽ ഒ​ന്ന​രനൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ള്ള മാ​വേ​ലി​ക്ക​ര​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ​ന്മ​ഗൃ​ഹ​മാ​യ മേ​ട​യി​ല്‍ പ​ണി​ക്ക​രു​വീ​ട്ടി​ലേ​ക്കും വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം. പു​തി​യ​കാ​വ്-​ക​ല്ലു​മ​ല റോ​ഡ​രി​കി​ല്‍ പ​ഴ​യ എംകെവി തി​യ​റ്റ​റി​നു സ​മീ​പ​മാ​ണ് ആ​രു​ടെ​യും ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന വീ​ടു​ള്ള​ത്. കേ​ര​ളീ​യ വാ​സ്തു​ശി​ല്പ ഭം​ഗി​യി​ല്‍ ഇ​രുനി​ല​ക​ളാ​യാ​ണ് വീ​ടി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന.

ഇ​രു​പ​തോ​ളം മു​റി​ക​ളു​ള്ള വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ലെ തെ​ക്കു കി​ഴ​ക്കേ​യ​റ്റ​ത്തെ മു​റി​യി​ല്‍ മാ​ര്‍ ഇ​വാ​നി​യോ​സ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ട്ടി​ലും ചാ​രു​ക​സേ​ര​യു​മെ​ല്ലാം ഇ​ന്നും പ​വി​ത്ര​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. മു​ക​ള്‍ നി​ല​യി​ലെ മു​റി​ക​ളി​ലെ ത​ടി​ഭാ​ഗ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും ചി​ത​ല്‍ ശ​ല്യ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ കാ​ല​ത്ത് സു​ര്‍​ക്കി മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച ഭി​ത്തി​ക​ള്‍​ക്കും ബ​ല​ക്ഷ​യം സം​ശ​യി​ച്ച​തോ​ടെ നി​ല​വി​ല്‍ സി​മ​ന്‍റ് പ്ലാ​സ്റ്റ​റിം​ഗ് ന​ട​ത്തി​യും ചി​ത​ലി​നെ അ​ക​റ്റാ​നുള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചും വീ​ട് ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ഴ​മ​യു​ടെ സൗ​ന്ദ​ര്യം ഒ​ട്ടും ചോ​രാ​തെ​യാ​ണ് ഈ ​ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ക്കെ​യും ന​ട​ന്നി​രി​ക്കു​ന്ന​ത്.
എ​ല്ലാ​വ​ര്‍​ഷ​വും തി​രു​വ​ന​ന്ത​പു​രം പ​ട്ടം അ​തി​ഭ​ദ്രാ​സ​ന ദേ​വാ​ല​യ​ത്തി​ലെ മാ​ര്‍ ഇ​വാ​നി​യോ​സ് ക​ബ​റി​ങ്ക​ലേ​ക്കു​ള​ള മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര മേ​ട​യി​ല്‍ പ​ണി​ക്ക​രു​വീ​ട്ടി​ല്‍ നി​ന്നാ​ണ് തു​ട​ങ്ങു​ന്ന​ത്. അ​ന്ന് വി​ശ്വാ​സി​ക​ള്‍​ക്ക് വീ​ടി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്.

മാ​ര്‍ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നാ​ലാം ത​ല​മു​റ​യാ​ണ് മേ​ട​യി​ല്‍ വീ​ടി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​കാ​ശി​ക​ള്‍. പു​ന​രൈ​ക്യ പ്ര​സ്ഥാ​ന ശി​ല്പി​യാ​യ മാ​ര്‍ ഇ​വാ​നി​യോ​സ് 15 വ​ര്‍​ഷം മു​മ്പ് ദൈ​വ​ദാ​സ​നാ​യും ര​ണ്ടു വ​ര്‍​ഷം മു​മ്പ് ധ​ന്യ​നാ​യും വ​ത്തി​ക്കാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഭാ​വി​യി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ട​വ​ന്‍, വി​ശു​ദ്ധ​ന്‍ പ​ദ​വി​ക​ളി​ലേ​ക്ക് അ​ദ്ദേ​ഹം ഉ​യ​ര്‍​ത്ത​പ്പെ​ടു​മെ​ന്ന പ്രാ​ര്‍​ഥ​ന​യി​ലാ​ണ് വി​ശ്വാ​സി​സ​മൂ​ഹം. അ​ദ്ദേ​ഹം വി​ശു​ദ്ധ​ന്‍ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്ത​പ്പെ​ട്ടാ​ല്‍ മേ​ട​യി​ല്‍ പ​ണി​ക്ക​രു​വീ​ട് സ​ഭാ​വി​ശ്വാ​സി​ക​ളു​ടെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി മാ​റും.

Tags : Local News Nattuvishesham

Recent News

Corehub Up