രതീഷ്
പാരിപ്പള്ളി: ആള് താമസമില്ലാത്ത വീട്ടിലെ വയറിംഗ് ഇളക്കി അതിലെ ചെമ്പുകമ്പികളും പ്ലമ്പിംഗ് സാധനങ്ങളും മോഷ്ടിച്ച കേസില്‍ ഒരാളെ പാരിപ്പള്ളി പോലീസ് പിടികൂടി. ചാവര്‍കോട് ചെമ്മരുതി ബംഗ്ലാവിളയില് രതീഷിനെ (39)യാണ് ഇന്‍സ്പെക്ടര്‍ പി.എസ്. സുജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചിറക്കര പഞ്ചായത്തിലെ ഏറം തെക്ക് അഹന്യ നിവാസില്‍ സുരേഷ് കുമാറിന്റെ വീട്ടില്‍ ഈമാസം ആദ്യമാണ് കവര്‍ച്ച നടന്നത്.
സ്വിച്ച് ബോര്‍ഡുകളും വയറുകളും ഇളക്കിയെടുത്തശേഷം വീടിനുള്ളില്‍ വച്ചു വയറിലെ ചെമ്പ് കമ്പികള്‍ പൊളിച്ചെടുക്കുകയായിരുന്നു.
ക്ലോസറ്റുകളും മറ്റും അടിച്ചു പൊട്ടിക്കുകയും ടാപ്പുകള്‍ പൊട്ടിച്ചെടുകയും ചെയ്തു. അലമാരകളും മേശകളും കുത്തിപൊളിച്ചു സാധനങ്ങള്‍ വാരി വിതറി നശിപ്പിച്ചു. മുറിയില്‍ ഇരുന്നു മദ്യപിച്ചശേഷം കുപ്പികള്‍ ഉപേക്ഷിക്കുകയും ഇവിടെ തന്നെ ഉറങ്ങുകയും ചെയ്തിരുന്നു. വയറിംഗ് പൂര്‍ണമായും നശിപ്പിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ പല വീടുകളിലും മോഷണം നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ഇലക്ട്രിക് വയറില്‍ നിന്ന് ഇളക്കിയെടുത്ത ചെമ്പ് കമ്പിയും മറ്റും കല്ലുവാതുക്കല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ ആക്രി കടകളില്‍ വിറ്റഴിച്ചു.വീട്ടുടമ സുരേഷ് കുമാര്‍ ഗള്‍ഫിലാണ്. ഭാര്യ കുടുംബ വീട്ടിലായിരുന്നു. വീട്ടിനുള്ളില്‍ നിന്ന് ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ എത്തിയപ്പോഴാണ് മോഷണം അറിയുന്നത്.
തുടര്‍ന്നു പാരിപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സ്പെക്ടര്‍ പി.എസ്. സുജിത്തിനു പുറമേ എസ്ഐ ബിജു, എഎസ്ഐ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബിത്, രഞ്ജിത്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടാ യിരുന്നു.
Tags : Local News Nattuvishesham Kollam