x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ 114 സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് സൈ​​ക്കി​​ളു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും

വെബ് ഡെസ്ക്
Published: July 18, 2026 12:00 AM IST | Updated: July 18, 2026 12:00 AM IST

പ്രതീകാത്മക ചിത്രം

സ്മൃ​​തി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​മ്മ​​ന്‍ ചാ​​ണ്ടി ഫൗ​​ണ്ടേ​​ഷ​​ന്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന വി​​വി​​ധ ജ​​ന​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളു​​ടെ വി​​ത​​ര​​ണ​​വും ന​​ട​​ക്കും. സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍​ക്കു​​ന്ന അ​​ഞ്ച് കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് നാ​​ല് സെ​​ന്‍റ് വീ​​തം ഭൂ​​മി അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​നു​​ള്ള രേ​​ഖ​​ക​​ള്‍ കൈ​​മാ​​റും. വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് മി​​ക​​വ് പു​​ല​​ര്‍​ത്തു​​ക​​യും സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്‍​ക്കു​​ക​​യും ചെ​​യ്യു​​ന്ന 1,200 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് സ്‌​​കോ​​ള​​ര്‍​ഷി​​പ്പു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും. പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ വി​​വി​​ധ അ​​നാ​​ഥാ​​ല​​യ​​ങ്ങ​​ളി​​ല്‍ ഭ​​ക്ഷ​​ണ വി​​ത​​ര​​ണ​​വും സം​​ഘ​​ടി​​പ്പി​​ക്കും.
യു​​വ​​ത​​ല​​മു​​റ​​യെ ല​​ഹ​​രി​​യു​​ടെ പി​​ടി​​യി​​ല്‍ നി​​ന്ന് സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന ശ​​ക്ത​​മാ​​യ സാ​​മൂ​​ഹി​​ക സ​​ന്ദേ​​ശ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ 114 സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് സൈ​​ക്കി​​ളു​​ക​​ള്‍, ക്രി​​ക്ക​​റ്റ് കി​​റ്റു​​ക​​ള്‍, ഫു​​ട്‌​​ബോ​​ളു​​ക​​ള്‍ എ​​ന്നി​​വ വി​​ത​​ര​​ണം ചെ​​യ്യും.

സ്‌​​പോ​​ര്‍​ട്‌​​സി​​ലൂ​​ടെ ല​​ഹ​​രി​​യി​​ല്‍​നി​​ന്ന് മോ​​ച​​നം എ​​ന്ന സ​​ന്ദേ​​ശം ഉ​​യ​​ര്‍​ത്തി​​പ്പി​​ടി​​ച്ച് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ മൂ​​ന്നാം ച​​ര​​മ​​വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 17, 18, 19 തീ​​യ​​തി​​ക​​ളി​​ലാ​​യി അ​​ഖി​​ല കേ​​ര​​ള ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റും സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്.
കേ​​ര​​ള ക്രി​​ക്ക​​റ്റ് ടീം ​​മു​​ന്‍ ക്യാ​​പ്റ്റ​​ന്‍ സ​​ച്ചി​​ന്‍ ബേ​​ബി ടൂ​​ര്‍​ണ​​മെ​​ന്‍റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള 34 ടീ​​മു​​ക​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ പ​​ങ്കെ​​ടു​​ക്കും. വി​​ജ​​യി​​ക​​ൾ​​ക്ക് ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യി 1,00,000 രൂ​​പ​​യും ര​​ണ്ടാം സ​​മ്മാ​​ന​​മാ​​യി 50,000 രൂ​​പ​​യും ന​​ല്‍​കും.

Tags : Local News Nattuvishesham Bicycles 114 schools

Recent News

Corehub Up