x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും ക​ന്നു​കാ​ലി​ക​ളു​ടെ മേ​ച്ചി​ല്‍​പ്പു​റ​മാ​യി പാ​ട​ങ്ങ​ളും വ​നാ​തി​ര്‍​ത്തി​ക​ളും


Published: July 12, 2026 05:52 AM IST | Updated: July 12, 2026 05:52 AM IST

നൂ​ല്‍​പ്പു​ഴ ന​മ്പി​ക്കൊ​ല്ലി​യി​ലെ പാ​ട​ത്ത് ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കു​ന്ന സ്ത്രീ.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മ​ഴ പെ​യ്ത് പ​ച്ച​പ്പ​ണി​ഞ്ഞ പാ​ട​ങ്ങ​ളും വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളും വീ​ണ്ടും ക​ന്നു​കാ​ലി​ക​ളു​ടെ മേ​ച്ചി​ല്‍​പ്പു​റ​മാ​യി. തീ​റ്റ സ​മൃ​ദ്ധ​മാ​യി ല​ഭി​ക്കു​ന്ന​തി​നാ​ല്‍ പാ​ട​ങ്ങ​ളി​ലും മ​റ്റും ക​ന്നു​കാ​ലി​ക​ളെ മേ​യാ​ന്‍ വി​ടു​ന്ന ക​ര്‍​ഷ​ക​ര്‍ നി​ര​വ​ധി.

നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​ങ്ങ, ക​ല്ലൂ​ര്‍, ന​മ്പി​ക്കൊ​ല്ലി, ഇ​ല്ലി​ച്ചോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​യ​ലു​ക​ളി​ലും വ​നാ​തി​ര്‍​ത്തി​യി​ലും ക​ന്നു​കാ​ലി​ക​ള്‍ മേ​യു​ന്ന​തു കാ​ണാം. പാ​ട​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​ച്ച​പ്പു​ല്ല് ധാ​രാ​ള​മാ​യി വ​ള​ര്‍​ന്ന​തി​നാ​ല്‍ ക​ന്നു​കാ​ലി​ക​ളെ തീ​റ്റി​പ്പോ​റ്റു​ന്ന​തി​നു​ള്ള ചെ​ല​വി​ല്‍ വ​ലി​യ കു​റ​വ് വ​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

വ​നാ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ ഭീ​ഷ​ണി അ​തി​ജീ​വി​ച്ചാ​ണ് ക​ര്‍​ഷ​ക​ര്‍ കാ​ലി​ക​ളെ വ​ള​ര്‍​ത്തു​ന്ന​ത്.

കാ​ലി​ക​ളെ കൂ​ട്ട​മാ​യി മേ​യാ​ന്‍ വി​ടു​ന്ന​ത് അ​വ​യെ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ ആ​ക്ര​മി​ക്കു​ന്ന​തി​ന് സാ​ധ്യ​ത കു​റ​യ്ക്കു​ന്നു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ഇ​റ​ച്ചി​ക്കാ​വ​ശ്യ​മാ​യ ക​ന്നു​കാ​ലി​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​തോ​ടെ നാ​ട​ന്‍ കാ​ലി​ക​ള്‍​ക്ക് വി​പ​ണി​യി​ല്‍ ഡി​മാ​ന്‍റ് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up