x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​രു​മേ​ലി​ക്കാ​രി ബ്രി​ട്ടീഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​തി​ഥി​യാ​യി


Published: July 12, 2026 11:20 PM IST | Updated: July 12, 2026 11:20 PM IST

ടെ​ൽ​മ ജോ​സ്

എ​രു​മേ​ലി: ബ്രി​ട്ട​നി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത്‌ സ​ർ​വീ​സ് രൂ​പീ​കൃ​ത​മാ​യ​തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി എ​ല്ലാ വ​ർ​ഷ​വും ജൂ​ലൈ അ​ഞ്ചി​ന് ആ​ച​രി​ക്കു​ന്ന വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ വി​രു​ന്നി​ൽ അ​തി​ഥി​യാ​യി എ​രു​മേ​ലി സ്വ​ദേ​ശി​നി​യാ​യ ബ്രി​ട്ട​നി​ലെ മ​ല​യാ​ളി ന​ഴ്‌​സ്. ബ്രി​ട്ട​നി​ലെ നോ​ര്‍​വി​ച്ചി​ല്‍ താ​മ​സി​ക്കു​ന്ന എ​രു​മേ​ലി​ക്കാ​രി ടെ​ല്‍​മ ജോ​സ് ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​രു​ന്നി​ൽ നോ​മി​നേ​ഷ​നി​ലൂ​ടെ ക്ഷ​ണി​ക്ക​പ്പെ​ട്ട് പ​ങ്കെ​ടു​ത്ത​ത്.

ആ​രോ​ഗ്യ പ​രി​ച​ര​ണ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ നി​ല​യി​ൽ സേ​വ​നം ന​ൽ​കി​യ​വ​രെ വാ​ർ​ഷി​ക വി​രു​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ശി​ഷ്‌​ട അ​തി​ഥി​യാ​യി ക്ഷ​ണി​ച്ച് പ​ങ്കെ​ടു​പ്പി​ക്കും. നോ​ര്‍​വി​ച്ച് ആ​ശു​പ​ത്രി​യി​ൽ മേ​ട്ര​ണ്‍ ആ​യി ജോ​ലി ചെ​യു​ന്ന ടെ​ല്‍​മ ജോ​സ് ബ്രി​ട്ട​നി​ലെ രോ​ഗി​ക​ളു​ടെ മു​ന്നി​ല്‍ മി​ക​ച്ച ഒ​രു ന​ഴ്സാ​യി മാ​റി​യി​രി​ക്കു​ന്ന​ത് ബ്രി​ട്ട​ന്‍റെ കൂ​ടി അ​ഭി​മാ​ന​മാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു ടെ​ൽ​മ​യ്ക്ക് ക്ഷ​ണ​ക്ക​ത്ത് എ​ത്തി​യ​ത്. എ​രു​മേ​ലി കൊ​ര​ട്ടി ഉ​റു​മ്പി​ൽ ജോ​ണി​ക്കു​ട്ടി​യു​ടെ ഭാ​ര്യ​യാ​ണ് ടെ​ൽ​മ. മ​ക്ക​ൾ ഡാ​നാ ജോ​ണും ഡ​യ​സ് ജോ​ണും ബ്രി​ട്ട​നി​ൽ സ്ഥി​ര​ജോ​ലി​ക്കാ​രാ​ണ്.

Tags : Erumeli native Nattuvishesham District News

Recent News

Corehub Up