x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​വേ​യി​ലെ ത​ട്ടു​ക​ട​ക​ൾ രാ​ത്രി 11നുശേ​ഷം പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല


Published: July 13, 2026 12:16 AM IST | Updated: July 13, 2026 12:16 AM IST

കാ​യം​കു​ളം: ന​ഗ​ര​ത്തി​ലെ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശ​ര​ത് ലാ​ൽ ബെ​ല്ലാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി കാ​യം​കു​ളം ന​ഗ​ര​ത്തി​ൽ പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. കാ​യം​കു​ളം മാ​ർ​ക്ക​റ്റി​ൽ വൈ​കി​ട്ട് എ​ട്ടി​ന് തു​ട​ങ്ങി രാ​വി​ലെ എ​ട്ടി​ന് മു​മ്പാ​യി ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ, ലോ​ഡു​ക​ൾ ഇ​റ​ക്കി തി​രി​കെ പോ​കേ​ണ്ട​താ​ണ്.

മാ​ർ​ക്ക​റ്റ് റോ​ഡു​ക​ളി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പൊ​തുനി​ര​ത്തി​ൽ സാ​ധ​നസാ​മ​ഗ്രി​ക​ൾ ഇ​റ​ക്കിവ​യ്ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ട്രാ​ഫി​ക് നി​ർ​ദേ​ശി​ക്കു​ന്ന, റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഇ​റ​ക്കാ​നും ക​യ​റ്റാ​നും സാ​ധി​ക്കു​ക​യു​ള്ളൂ. ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​സ്ഥ​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് ക​യ​റ്റി സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കേ​ണ്ട​താ​ണ്.

ഇ​പ്പോ​ഴു​ള്ള വ​ൺ​വേ റോ​ഡു​ക​ളി​ലും ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ട്രാ​ഫി​ക് നി​ർ​ദേ​ശി​ക്കു​ന്ന ഒ​രു സൈ​ഡി​ൽ മാ​ത്രം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ഫു​ട്പാ​ത്ത് ക​ച്ച​വ​ട​വും ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ന​ഗ​രാ​തി​ർ​ത്തി​വ​രെ​യു​ള്ള കെ​പി റോ​ഡി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​രോ​ധി​ക്കാ​നും വ​ഴി​യോ​രക്ക​ച്ച​വ​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

പാ​ർ​ക്ക് ജം​ഗ്ഷ​ൻ കി​ഴ​ക്കു​വ​ശം, റെ​യി​ൽ​വേ ജം​ഗ്ഷ​ൻ, ര​ണ്ടാം കു​റ്റി ജം​ഗ്ഷ​ൻ, മു​നി​സി​പ്പ​ൽ ജം​ഗ്ഷ​ൻ, സി​വി​ൽ സ്റ്റേ​ഷ​ൻ, എ​ബ​നേ​സ​ർ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​സ് സ്റ്റോപ്പു​ക​ൾ സു​ഗ​മ​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​നുവേ​ണ്ടി ക്ര​മീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കെ​പി റോ​ഡ് വ​ഴി പോ​കു​ന്ന പ​ര​മാ​വ​ധി ബ​സു​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി പോ​കു​ന്ന​തി​നും സ്റ്റേ​ഷ​ൻ സ്ഥ​ല​ത്ത് സ​മ​യം ക്ര​മീ​ക​രി​ച്ച് ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്രീ-​പെ​യ്ഡ് സി​സ്റ്റം സ്ഥാ​പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​ക്ക് കി​ഴ​ക്കു​വ​ശ​മു​ള്ള സൗ​ത്ത് പാ​ർ​ക്കിം​ഗ് സൈ​ഡി​ലേ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി. ര​ണ്ട് ആം​ബു​ല​ൻ​സു​ക​ൾ മാ​ത്ര​മാ​യി ആ​ശു​പ​ത്രി​ക്ക് കി​ഴ​ക്ക് വ​ശം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും ബാ​ക്കി​യു​ള്ള​വ ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് വ​ന്നുപോ​കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കി. ന​ഗ​ര​ത്തി​ലെ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളു​ടെ മു​ൻ​വ​ശ​ത്തു​ള്ള റോ​ഡു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കു​ന്ന​തി​നും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

കൂ​ടാ​തെ ആ​വ​ശ്യ​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ഓ​ഡി​റ്റോ​റി​യം ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​വാ​ന തീ​രു​മാ​നി​ച്ചു. ന​ഗ​രപ്ര​ദേ​ശ​ത്തെ ഹൈ​വേ​യി​ലെ ത​ട്ടു​ക​ട​ക​ൾ രാ​ത്രി 11നുശേ​ഷം പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. നി​ർ​മാ​ണം ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ ഹൈ​വേ റോ​ഡി​ലെ ഗ​താ​ഗ​തത​ട​സം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഹൈ​വേ അ​ഥോ​റി​റ്റി​ക്ക് അ​റി​യി​പ്പ് ന​ൽ​കും. കെ​പി റോ​ഡി​ൽ​നി​ന്നും പ​ടി​ഞ്ഞാ​റോ​ട്ട് വ​രു​ന്ന ചെ​റുവാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ജം​ഗ്ഷ​നി​ൽ​നി​ന്നും തെ​ക്കോ​ട്ട് തി​രി​ഞ്ഞുപോ​കു​ന്ന​തി​നു​ള്ള സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.

റോ​ഡു​ക​ളി​ൽ പ്ര​ത്യേ​കം മാ​ർ​ക്ക് ചെ​യ്ത ഭാ​ഗ​ത്ത് മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ടു​ള്ളൂ. ട്രാ​ഫി​ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് റോ​ഡു​ക​ളി​ൽ പാ​ർ​ക്കിം​ഗ് ലൈ​നു​ക​ളും സൈ​ൻ ബോ​ർ​ഡു​ക​ളും നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ളും ബ​സ് സ്റ്റോ​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഡി​വൈ​എ​സ്പി ബി​നു കു​മാ​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​രു​ൺ​ഷാ, ട്രാ​ഫി​ക് എ​സ് ഐ ഹാ​രി​സ്, വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽാ​ർ അ​നൂ​പ് തുടങ്ങിയ വവ​രും പ​ങ്കെ​ടു​ത്തു.

Tags : Highway roadside Nattuvishesham District News

Recent News

Corehub Up