പൈസക്കരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന കൂട്ടായ്മ
പയ്യാവൂർ: കെസിവൈഎം പൈസക്കരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന കൂട്ടായ്മ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. പൈസക്കരി ദേവമാതാ ഫൊറോന പള്ളി വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് മിലൻ മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഫൊറോന സഹവികാരി റിബിൻ കളപ്പുരയ്ക്കൽ, കെസിവൈഎം തലശേരി അതിരൂപത മുൻ പ്രസിഡന്റ് ജോയൽ തൊട്ടിയിൽ, സിസ്റ്റർ ആൻസി കടുപ്പിൽ, കൗൺസിലർ ഡോണ ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ആത്മബോധി ഡയറക്ടർ ഫാ. ക്ലിന്റ് കപ്പൂച്ചിൻ, ഫാ. സച്ചിൻ കപ്പൂച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസും മ്യൂസിക്കൽ പരിപാടിയും നടന്നു. ജിതിൻ ചേലനിരപ്പേൽ, ജോർട്ടിൻ തോണ്ടുപറമ്പിൽ, ദിയ ചേന്നാട്ട്, ബിബിൻ മുണ്ടയ്ക്കൽ, എബിൻ വെണ്മറകോട്ടിൽ എന്നിവർ നേതൃത്വം നൽകി.