x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​എ​സ്എ​സ്എ​സ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി


Published: July 13, 2026 01:24 AM IST | Updated: July 13, 2026 01:24 AM IST

ച​ന്ദ​ന​ക്കാം​പാ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും

ച​ന്ദ​ന​ക്കാം​പാ​റ: ടി​എ​സ്എ​സ്എ​സ് ച​ന്ദ​ന​ക്കാം​പാ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​ന​വും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ച​ന്ദ​ന​ക്കാം​പാ​റ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു. ടി​എ​സ്എ​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഇ​ള​യാ​നി​ത്തോ​ട്ട​ത്തി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​രു​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. യൂ​ണി​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് അ​ട്ടാ​റ​യ്ക്ക​ൽ, ആ​ർ​സി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ, പാ​രിഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ത​ങ്ക​ച്ച​ൻ വ​ട​ക്കേ​ക്ക​ര, ആ​ർ​സി​സി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ത്സ​മ്മ തേ​ക്കാ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഓ​ടാ​പ്പ​ന്തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഷീ​ജ ജോ​ൺ​സ​ൺ അ​വാ​ർ​ഡ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മൊ​മെ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.

സി​എ​സ്ഡ​ബ്ല്യു അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ൾ​ക്കും നി​ക്ഷേ​പം, ഷെ​യ​ർ, ലോ​ൺ തി​രി​ച്ച​ട​വ് എ​ന്നി​വ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ച്ച​വ​രെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന് മു​മ്പ് ച​ന്ദ​ന​ക്കാം​പാ​റ പി​എ​ച്ച്സി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. സ്നേ​ഹ വി​രു​ന്നോ​ടെ വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു.

 

Tags : Medical Camp Nattuvishesham District News

Recent News

Corehub Up