x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ്: ജ്യോ​തി നി​കേ​ത​ൻ, സേ​വ്യേ​ഴ്‌​സ് ക്ല​ബ് ജേ​താ​ക്ക​ൾ


Published: July 13, 2026 12:21 AM IST | Updated: July 13, 2026 12:21 AM IST

ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ് വി​ജ​യി​ക​ൾ

ആ​ല​പ്പു​ഴ: ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ സ​ബ് ജൂ​ണി​യ​ർ ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ വി​ഭാ​ഗ​ത്തി​ൽ ജ്യോ​തി നി​കേ​ത​ൻ സ്കൂ​ളും പെ​ൺ വി​ഭാ​ഗ​ത്തി​ൽ സേ​വ്യേ​ഴ്‌​സ് ക്ല​ബും ജേ​താ​ക്ക​ളാ​യി. ലി​യോ തേ​ർ​ട്ടീന്ത് സ്കൂ​ൾ, സെ​ന്‍റ് അ​ന്‍റണീ​സ് സ്കൂ​ൾ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം റ​ണേ​ഴ്സ് അ​പ്പ്.

ആ​ല​പ്പി ഡി​സ്ട്രി​ക്റ്റ് ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ (എ​ഡി​ബി​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ബു ജെ. ​പു​ന്നൂ​രാ​ൻ മെ​മ്മോ​റി​യ​ൽ ജി​ല്ലാ കി​ഡ്സ്‌, സ​ബ് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി​ക​ൾ വൈ​എം​സി​എ ഇ​ൻ​ഡോ​ർ ബാ​സ്ക​റ്റ്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഷാ​ജി വി​ത​ര​ണം ചെ​യ്തു.

എ​ഡി​ബി​എ പ്ര​സി​ഡന്‍റ് റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​ബി​എ സെ​ക്ര​ട്ട​റി ജോ​ൺ ജോ​ർ​ജ്, പി​ആ​ർ​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Basketball League Nattuvishesham District News

Recent News

Corehub Up