ആര്‍സിസി ആലപ്പുഴ, എം.എസ്. അരുണ്കുമാര്എംഎല്എയില്നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.
മാവേലിക്കര: ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാട്ടുകര സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ജില്ലാ ജൂണിയര്‍ സബ് ജൂണിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ അക്വാട്ടിക് അസോസിയേഷന് പ്രസിഡന്റ് എം.ടി. രാരിച്ചന്‍ അധ്യക്ഷത വഹിച്ചു.
മത്സരത്തില്‍ ആര്‍സിസി ആലപ്പുഴ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. പവര്‍ ആം ചമ്പക്കുളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും എംഎല്‍എ വിതരണം ചെയ്തു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ 16മുതല്‍ 19വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന ജൂണിയര്‍, സബ് ജൂണിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കാന്‍ യോഗ്യത നേടി. രാജീവ് രാമന്, പി.എസ്. സുജിത്ത്, എം.എസ്. സജി എന്നിവർ പ്രസംഗിച്ചു.
Tags : RCC Alappuzha Nattuvishesham District News