പൊന്നാമലയിൽ സേനാപതി വേണു എംഎൽഎ സന്ദർശനം നടത്തുന്നു.
നെടുങ്കണ്ടം: പൊന്നാമലയിലെ അപകടഭീഷിണി ഉയർത്തുന്ന കൂറ്റൻ പാറ സ്ഥിതി ചെയ്യുന്ന പ്രദേശം അഡ്വ. സേനാപതി വേണു എംഎൽഎ സന്ദർശിച്ചു. പൊന്നാമലയിലേത് അതീവ ഗുരുതരമായ സാഹചര്യമാണ്. നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭീഷണിയാണ് അടർന്ന് മാറി നിൽക്കുന്ന വലിയ പാറ. അടിയന്തരമായി പാറ പൊട്ടിച്ച് നിക്കുന്ന നടപടികൾ ഇന്നും നാളെയുമായി ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
പഞ്ചായത്ത് ഒന്നാം വാർഡ് പൊന്നാമലയിലാണ് മരക്കുറ്റിയിൽ തടഞ്ഞു നിൽക്കുന്ന നിലയിൽ പാറയുള്ളത്. പാറ സ്ഥിതി ചെയ്യുന്നതിന് താഴ്ഭാഗത്തായി കാരിത്തോട് വരെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.