x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ബാ​ർ​ഡ് കേ​ര​ള റീ​ജണ​ൽ ടീം ​ഉ​ന്ന​തി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി


Published: July 12, 2026 11:11 PM IST | Updated: July 12, 2026 11:11 PM IST

ന​ബാ​ർ​ഡ് കേ​ര​ള റീ​ജണ​ൽ സം​ഘം മ​റ​യൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ.

മ​റ​യൂ​ർ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി ന​ബാ​ർ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ട്രൈ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​ന്ന​തി​നു​മാ​യി ന​ബാ​ർ​ഡ് കേ​ര​ള റീ​ജി​യ​ണ​ൽ സം​ഘം മ​റ​യൂ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​ട്ടി​ക്കു​ടി, തീ​ർ​ത്ത​മ​ല​ക്കു​ടി, പാ​ള​പ്പെ​ട്ടി​ക്കു​ടി, നാ​ക്കു​പെ​ട്ടി​ക്കു​ടി, കു​ള​ച്ചു​വ​യ​ൽ​കു​ടി, ചെ​മ്പ​ക്കാ​ട്കു​ടി, മാ​ങ്ങാ​പ്പാ​റ​ക്കു​ടി, ക​ർ​പ്പൂ​ര​ക്കു​ടി എ​ന്നീ ഉ​ന്ന​തി​ക​ളി​ൽ പു​തി​യ ടി​ഡി​എ​ഫ് പ​ദ്ധ​തി​യു​ടെ സാ​ധ്യ​താ പ​രി​ശോ​ധ​ന ന​ട​ന്നു.

സ​ന്ദ​ർ​ശ​ന​ത്തി​ന് ന​ബാ​ർ​ഡ് ജി​ല്ലാ വി​ക​സ​ന മാ​നേ​ജ​ർ (DDM) എം.​എ​സ്. അ​രു​ൺ, റീ​ജി​യ​ണ​ൽ ഓ​ഫീ​സ​ർ പി​യൂ​ഷ്, ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​ഫാ. ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​ബി തോ​മ​സ്, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സെ​ബി​ൻ ജോ​സ​ഫ്, എ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​വ​ൻ​രാ​ജ് മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പു​തി​യ ട്രൈ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന വി​ക​സ​നം, കാ​ർ​ഷി​ക ഉ​ത്പാ​ദ​ന വ​ർ​ധ​ന, വ​രു​മാ​ന സൃ​ഷ്ടി, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

നി​ർ​ദി​ഷ്ട പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ടി​ഡി​എ​ഫ് പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി, ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ച നേ​ട്ട​ങ്ങ​ൾ, കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ സം​ഘം നേ​രി​ട്ട് വി​ല​യി​രു​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​ല്ലേ​ജ് പ്ലാ​നിം​ഗ് ക​മ്മി​റ്റി യോ​ഗ​വും ചേ​ർ​ന്നു. ന​ബാ​ർ​ഡും ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ട്രൈ​ബ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി​ക​ൾ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്ന് സ​ന്ദ​ർ​ശ​ന സം​ഘം വി​ല​യി​രു​ത്തി.

Tags : NABARD Nattuvishesham District News

Recent News

Corehub Up