Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NABARD

Wayanad

ന​ബാ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​ലി​ക്കാ​ട് നീ​ര്‍​ത്ത​ട പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു

മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ പു​ലി​ക്കാ​ട് നീ​ര്‍​ത്ത​ട പ്ര​ദേ​ശ​ത്തെ നീ​രു​റ​വ സം​ര​ക്ഷ​ണ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ബാ​ര്‍​ഡ് കേ​ര​ള റീ​ജ​ണ​ല്‍ ഓ​ഫി​സി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ എ​ന്‍.​എ​സ്. മ​നോ​ജ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പി. ​ശ്രീ​ബാ​ലാ​ജി എ​ന്നി​വ​ര്‍ വി​ല​യി​രു​ത്തി.

വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ന​ബാ​ര്‍​ഡി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. നീ​ര്‍​ത്ത​ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ന​ബാ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​ര്‍​ച്ച ന​ട​ത്തി. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും റി​പ്പോ​ര്‍​ട്ടു​ക​ളും പ​രി​ശോ​ധി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ നീ​രു​റ​വ​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം,കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗ്, മു​ട്ട​ക്കോ​ഴി വ​ള​ര്‍​ത്ത​ല്‍, മ​ണ്ണ് ക​യ്യാ​ല നി​ര്‍​മാ​ണം, നീ​ര്‍​ക്കു​ഴി നി​ര്‍​മാ​ണം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ല്‍​ക​ണ്ട് മ​ന​സി​ലാ​ക്കി.

പ്ര​കൃ​തി​വി​ഭ​വ സം​ര​ക്ഷ​ണ​ത്തി​നും ജ​ല​ല​ഭ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ക​ര്‍​ഷ​ക​രു​ടെ​യും ഗ്രാ​മീ​ണ കു​ടും​ബ​ങ്ങ​ളു​ടെ​യും ഉ​പ​ജീ​വ​ന​സാ​ധ്യ​ത​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി കു​ന്ന​ത്ത്, പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ പി.​എ. ജോ​സ്, പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ റോ​ബി​ന്‍ ജോ​സ​ഫ്, ദീ​പു ജോ​സ​ഫ്, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ ജാ​ന്‍​സി ജി​ജോ, നീ​ര്‍​ത്ത​ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വ​ര്‍​ഗീ​സ് കി​ഴ​ക്കേ​പ്പ​റ​മ്പി​ല്‍, പി.​ജെ. സി​നോ​ജ് എ​ന്നി​വ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​ഗ​മി​ച്ചു.

Business

സി​ഡി​എ​സ് അം​ഗ​ങ്ങ​ള്‍​ക്കാ​യി ശി​ല്പ​ശാ​ല​യു​മാ​യി കേ​ര​ള ​ബാ​ങ്ക്

കോ​​​​ഴി​​​​ക്കോ​​​​ട്: അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​ര്‍​ഷാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ബാ​​​​ര്‍​ഡി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള ബാ​​​​ങ്ക് കോ​​​​ഴി​​​​ക്കോ​​​​ട് സി​​​​പി​​​​സി​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ സി​​​​ഡി​​​​എ​​​​സ് അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി ശി​​​​ല്പ​​​​ശാ​​​​ല സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

കേ​​​​ര​​​​ള ബാ​​​​ങ്ക് കോ​​​​ഴി​​​​ക്കോ​​​​ട് റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ന്ന ശി​​​​ല്പ​​​​ശാ​​​​ല ന​​​​ബാ​​​​ര്‍​ഡ് ഡി​​​​ഡി​​​​എം വി. ​​​​രാ​​​​കേ​​​​ഷ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കേ​​​​ര​​​​ള ബാ​​​​ങ്ക് സി​​​​പി​​​​സി ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ പി. ​​​​രാ​​​​ജീ​​​​വ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​ഹി​​​ച്ചു.

കാ​​​​ലി​​​​ക്ക​​​ട്ട് നോ​​​​ര്‍​ത്ത് സി​​​​ഡി​​​​എ​​​​സ് ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ അം​​​​ബി​​​​ക, കേ​​​​ര​​​​ള ബാ​​​​ങ്ക് സീ​​​​നി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍ ടി.​​​​കെ. ജീ​​​​ഷ്മ, കേ​​​​ര​​​​ള ബാ​​​​ങ്ക് ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ കെ. ​​​​ര​​​​ഞ്ജി​​​​നി, സീ​​​​നി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ​​​​ര്‍ ജോ​​​​സ്‌​​​​ന ജോ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

CAREER DEEPIKA

ന​ബാ​ർ​ഡി​ൽ 44 യം​ഗ് പ്രൊ​ഫ​ഷ​ണ​ൽ

നാ​ഷ​ണ​ൽ ബാ​ങ്ക് ഫോ​ർ അ​ഗ്രി​ക്ക​ൾ​ച്ച​ർ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റി​ൽ (ന​ബാ​ർ​ഡ്), യം​ഗ് പ്രൊ​ഫ​ഷ​ണ​ലു​ക​ളെ നി​യ​മി​ക്കു​ന്നു. 44 ഒ​ഴി​വു​ണ്ട്. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. തു​ട​ക്ക​ത്തി​ൽ ഒ​രു​വ​ർ​ഷ ത്തേ​ക്കാ​ണ് നി​യ​മ​നം. പ​ര​മാ​വ​ധി മൂ​ന്നു​വ​ർ​ഷം​വ​രെ ദീ​ർ​ഘി​പ്പി​ക്കാം.

നി​യ​മ​ന​സ്ഥ​ല​ങ്ങ​ൾ: ചെ​ന്നൈ, മം​ഗ​ളൂ​രു, മും​ബൈ, കൊ​ൽ​ക്ക​ത്ത, ന്യൂ​ഡ​ൽ​ഹി, ല​ക്നൗ, ഷിം​ല, റാ​ഞ്ചി, ദെ​ഹ്റാ​ദൂ​ൺ, ഗു​വാ​ഹ​ത്തി, ഐ​സോ​ൾ.

വി​ഷ​യ​ങ്ങ​ളും ഒ​ഴി​വും: ക്ലൈ​മ​റ്റ് ആ​ക്ഷ​ൻ സ​സ്റ്റെ​യ്‌​നെ​ബി​ലി​റ്റി-3, ഇ​ക്ക​ണോ​മി​ക്‌​സ്‌-3, ഡേ​റ്റാ സ​യ​ൻ​സ്-4, സൈ​ബ​ർ സെ​ക്യൂ​രിറ്റി-1, ​അ​ക്കാ​ദ​മി​ക് അ​ഡ്‌​മി​നി​സ്ട്രേ​ഷ​ൻ-2, ഗ്രാ​ഫി​ക് ഡി​സൈ​നിം​ഗ് -1, പി​ആ​ർ/​ഔ​ട്ട്റീ​ച്ച് ആ​ൻ​ഡ് ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ-2, ഐ​ടി-12, ജി​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്-1, ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്-3, പ്രോ​ജ​ക്ട് മോ​ണി​റ്റ​റിം​ഗ്-4, ഫി​നാ​ൻ​സ്-6, യു​ഐ/​യു​എ​ക്സ് ഡി​സൈ​നിം​ഗ്-1, സോ‌​ഫ്റ്റ്‌​വേ​ർ ടെ​സ്റ്റിം​ഗ്-1.

സ്റ്റെ​പ്പെ​ൻ​ഡ്: 70,000 രൂ​പ. യോ​ഗ്യ​ത: ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം/​എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം, ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യം: 21-30 വ​യ​സ്.

അ​പേ​ക്ഷാ​ഫീ​സ്: 150 രൂ​പ​യും ജി​എ​സ്ടി​യും. അ​പേ​ക്ഷ: ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തീ​യ​തി: ജ​നു​വ​രി 12.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് WEBSITE:www.nabard.org

District News

ന​ബാ​ർ​ഡ് പു​ലി​ക്കാ​ട് നീ​രു​റ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം

മാ​ന​ന്ത​വാ​ടി: ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​ന്ന പു​ലി​ക്കാ​ട് നീ​രു​റ​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

പു​ലി​ക്കാ​ട് നീ​ർ​ത്ത​ട പ്ര​ദേ​ശ​ത്ത് ന​ട​ന്ന ഉ​ദ്ഘാ​ട​നം ന​ബാ​ർ​ഡ് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ വി. ​കി​ര​ണ്‍ നി​ർ​വ​ഹി​ച്ചു. എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് കു​ട്ടി ബ്രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ർ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ആ​ർ. ആ​ന​ന്ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷി​ൽ​സ​ണ്‍ മാ​ത്യു, എം.​പി. വ​ത്സ​ൻ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ്, ഗ്രാ​മ നീ​ർ​ത്ത​ട സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് കി​ഴ​ക്കേ​പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി സി​നോ​ജ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ജി​യോ സ്പെ​ഷ​ൽ അ​ധി​ഷ്ഠി​ത പ​ദ്ധ​തി​യാ​ണി​ത്. പു​ലി​ക്കാ​ട് നീ​ർ​ത്ത​ട പ്ര​ദേ​ശ​ത്തി​ലെ 268 ഹെ​ക്ട​റി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

92.22 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മൂ​ന്നു​വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ക. ഇ​തി​ൽ 75 ല​ക്ഷം രൂ​പ ന​ബാ​ർ​ഡ് ഗ്രാ​ന്‍റ് ആ​യും 17.22 ല​ക്ഷം രൂ​പ ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും ആ​ണ്. നീ​രു​റ​വ​ക​ളി​ലെ ജ​ല ല​ഭ്യ​ത കൂ​ട്ടു​ക​യും ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യു​മാ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

ഇ​തി​നാ​യി ശാ​സ്ത്രീ​യ മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പാ​ക്കും. ജ​ല​സം​ര​ക്ഷ​ണ​ത്തി​നു​ള്ള വി​വി​ധ സാ​ങ്കേ​തി​ക ജൈ​വി​ക മു​റ​ക​ൾ, വ​നി​താ വി​ക​സ​നം, മ​നു​ഷ്യ വി​ഭ​വ​ശേ​ഷി വി​ക​സ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഗ്രാ​മ നീ​ർ​ത്ത​ട സ​മി​തി മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

Latest News

Corehub Up