പ്രതീകാത്മക ചിത്രം
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ രണ്ടുപേരുടെ ലാപ്ടോപ്പും മൊബൈൽ ഫോണും കവർന്നു. കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസിൽ കാഞ്ഞങ്ങാട് നിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കാസർഗോഡ് സ്വദേശിയുടെ ലാപ്ടോപ്പാണു മോഷണം പോയത്. എസ് വൺ കോച്ചിൽ യാത്ര ചെയ്യവേ നീലേശ്വരത്തിനും മാഹിക്കും ഇടയിലാണു ബാഗിൽ സൂക്ഷിച്ച 55,000 രൂപ വിലവരുന്ന ലാപ്ടോപ്പ് കവർന്നത്. യാത്രക്കാരനായ മുരളീധരൻ പോലീസിൽ പരാതി നൽകി.
വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ ജനറൽ കോച്ചിൽ യാത്ര ചെയ്യവേ പാലക്കാട് സ്വദേശി രവീന്ദ്രന്റെ മൊബൈൽ ഫോണും മോഷണം പോയി. ട്രെയിനിൽ ഉറക്കത്തിനിടെയാണ് ഫോൺ നഷ്ടമായത്. രണ്ടു പരാതികളിലും കേസെടുത്ത കണ്ണൂർ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : Local News Nattuvishesham laptops and mobile phones stolen train journey