x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​സ​മാ​ലി​ന്യ​ങ്ങ​ൾ ക​ല​ർ​ന്ന മ​ണ്ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് നീ​ക്കം​ചെ​യ്യ​ണം: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

വെബ് ഡെസ്ക്
Published: July 17, 2026 02:30 AM IST | Updated: July 17, 2026 02:30 AM IST

പ്രതീകാത്മക ചിത്രം

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൂ​മി നി​ക​ത്തി​യ രാ​സ​മാ​ലി​ന്യം​ക​ല​ർ​ന്ന മ​ണ്ണ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ഉ​ട​ൻ നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് എ​ല്ലാ രീ​തി​യി​ലും സ​ഹ​ക​രി​ക്കും. ഈ ​വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​നെ​തി​രേ ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

എ​ട​യാ​റി​ൽ​നി​ന്നു​ള്ള രാ​സ​മാ​ലി​ന്യം​ക​ല​ർ​ന്ന മ​ണ്ണു​പ​യോ​ഗി​ച്ച് എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ത​ണ്ണീ​ർ​ത്ത​ട​വും ഭൂ​മി​യും നി​ക​ത്തി​യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് നി​ര​വ​ധി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് എ​ട​യാ​റി​ൽ​നി​ന്ന് ബി​നാ​നി സി​ങ്കി​ലെ രാ​സ​മാ​ലി​ന്യം​ക​ല​ർ​ന്ന മ​ണ്ണു​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ഭൂ​മി നി​ക​ത്തി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ, ആ​ർ​ഡി​ഒ, പോ​ലീ​സ്, മ​ലി​നീ​ക​ര​ണ​നി​യ​ന്ത്ര​ണ ബോ​ർ​ഡ് ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ എ​ൻ​ജി​നീ​യ​റെ ക​ണ്ട് മ​ണ്ണ് നീ​ക്കം​ചെ​യ്യേ​ണ്ട​തി​ന്‍റെ അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തി. ഭൂ​വുട​മ​ക​ളു​ടെ​യും വി​ൽ​പ്പ​ന​ക്കാ​രു​ടെ​യും യോ​ഗം പ​ഞ്ചാ​യ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്തു. ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മ​ണ്ണ് നീ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സി.​കെ. ഹാ​രി​സ്, വി.​ആ​ർ. റെ​നീ​ഡ്, സ​രി​ത പു​രു​ഷ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സെ​റീ​ന അ​ലി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham chemical waste

Recent News

Corehub Up