x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ രൂ​പ​ത കു​ടും​ബ​സം​ഗ​മം നാ​ളെ

വെബ് ഡെസ്ക്
Published: July 17, 2026 10:01 PM IST | Updated: July 17, 2026 10:01 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ ശു​ശ്രൂ​ഷ മേ​ഖ​ല​ക​ളാ​യ മാ​തൃ​വേ​ദി, പി​തൃ​വേ​ദി, പ്രോ​ലൈ​ഫ് സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന കു​ടും​ബ​സം​ഗ​മം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ കു​റ​വി​ല​ങ്ങാ​ട് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​ക്കോ​പ്പ​ല്‍ മ​ര്‍​ത്ത് മ​റി​യം ആ​ര്‍​ച്ച് ഡീ​ക്ക​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്തും. പാ​ലാ രൂ​പ​ത​യി​ലെ 20 ഫൊ​റോ​ന​ക​ളി​ല്‍ നി​ന്നു​ള്ള മാ​താ​പി​താ​ക്ക​ള്‍ ഈ ​സം​ഗ​മ​ത്തി​ല്‍ ഒ​ന്നു​ചേ​രും.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, കു​റ​വി​ല​ങ്ങാ​ട് ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി, ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു കാ​ട​ന്‍​കാ​വി​ല്‍, സം​ഘ​ട​ന​ക​ളു​ടെ രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് തോ​മ​സ് മു​ത്ത​നാ​ട്ട്, ഷേ​ര്‍​ളി ചെ​റി​യാ​ന്‍ മ​ഠ​ത്തി​ല്‍​പ​റ​മ്പി​ല്‍, മാ​ത്യു എം. ​കു​ര്യാ​ക്കേ​സ് മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പാർക്കിംഗ് ക്രമീകരണം

കു​റ​വി​ല​ങ്ങാ​ട്: വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾക്ക് എ​ട്ട് സ്ഥ​ല​ങ്ങ​ളി​ലാ​​ണ് പാ​ർ​ക്കിം​ഗ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മൂ​ല​മ​റ്റം, തു​ട​ങ്ങ​നാ​ട്, അ​രു​വി​ത്തു​റ ഫൊ​റോ​ന​ക​ളി​ൽ നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​വ​മാ​താ കോ​ള​ജ് ക​വാ​ട​ത്തി​ലൂ​ടെ പ്ര​വേ​ശി​ച്ച് സെ​ന്‍റ് മേ​രീ​സ് ബോ​യ്സ് ഹൈ​സ്കൂ​ൾ മൈ​താ​ന​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം.

പ്ര​വി​ത്താ​നം, ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ദേ​വ​മാ​താ കോ​ള​ജ് ക​വാ​ട​ത്തി​ലൂ​ടെ പ്ര​വേ​ശി​ച്ച് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്താ​ണ് പാ​ർ​ക്കിം​ഗ് ന​ട​ത്തേ​ണ്ട​ത്.

കൂ​ത്താ​ട്ടു​കു​ളം, ഇ​ല​ഞ്ഞി ഫൊ​റോ​ന​ക​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ ദേ​വ​മാ​താ കോ​ള​ജ് ക​വാ​ട​ത്തി​ലൂ​ടെ പ്ര​വേ​ശി​ച്ച് ദേ​വ​മാ​താ കോ​ള​ജി​നു മു​ൻ​വ​ശ​ത്തും വ​ല​തു​വ​ശ​ത്തു​ള്ള പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും പാ​ർ​ക്ക് ചെ​യ്യ​ണം.

ക​ട​നാ​ട് , രാ​മ​പു​രം, കൂ​ട്ടി​ക്ക​ൽ, പൂ​ഞ്ഞാ​ർ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ദേ​വ​മാ​താ കോ​ള​ജ് സ്വാ​ശ്ര​യ വി​ഭാ​ഗ​ത്തി​ന്‍റെ മൈ​താ​ന​ത്താ​ണ് പാ​ർ​ക്ക് ചെ​യ്യേ​ണ്ട​ത്.

ക​ടു​ത്തു​രു​ത്തി, മു​ട്ടു​ചി​റ, കോ​ത​നെ​ല്ലൂ​ർ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ മൈ​താ​ന​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം.

ക​ട​പ്ലാ​മ​റ്റം, ചേ​ർ​പ്പു​ങ്ക​ൽ, കൊ​ഴു​വ​നാ​ൽ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ള്ളി​യു​ടെ വ​ല​തു​വ​ശ​ത്തു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ലാ​ണ് എ​ത്തേ​ണ്ട​ത്.
തീ​ക്കോ​യി, പാ​ലാ ക​ത്തീ​ഡ്ര​ൽ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ സെ​ന്‍റ് മേ​രീ​സ് ബോ​യ്സ് എ​ൽ​പി സ്കൂ​ൾ മൈ​താ​ന​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം.

ആ​തി​ഥേ​യ​രാ​യ കു​റ​വി​ല​ങ്ങാ​ട് ഫൊ​റോ​ന​യി​ലെ വാ​ഹ​ന​ങ്ങ​ൾ പാ​രി​ഷ് ഹാ​ളി​ന് മു​ൻ​വ​ശ​ത്തു​ള്ള പ്ര​ധാ​ന പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന ബ​സു​ക​ൾ പ്ര​ധാ​ന പാ​ർ​ക്കിം​ഗ് ഏ​രി​യ​യാ​യ പാ​രി​ഷ് ഹാ​ളി​ന്‍റെ മു​ൻ​വ​ശ​ത്താ​ണ് പാ​ർ​ക്ക് ചെ​യ്യേ​ണ്ട​ത്.
എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​മ്മേ​ള​ന​ത്തി​ന് എ​ത്തു​ന്ന വ​രെ പാ​രി​ഷ് ഹാ​ളി​ന് മു​ൻ​വ​ശ​ത്ത് പ്ര​ധാ​ന പാ​ർ​ക്കിം​ഗി​ൽ ഇ​റ​ക്കി​യ​ശേ​ഷം തി​രി​കെ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്തെ​ത്തി പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. പ​ള്ളി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഒ​രു നി​ര​യാ​യി കാ​റു​ക​ൾ​ക്കും പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

അ​സി​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ബു ജോ​ർ​ജ് വ​ട​ക്കേ​കു​റ്റ് ചെ​യ​ർ​മാ​നും ജി​യോ ക​രി​കു​ളം ക​ൺ​വീ​ന​റു​മാ​യു​ള്ള 100 അം​ഗ​ക​മ്മി​റ്റി​യാ​ണ് ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : Local News Nattuvishesham Family reunion day

Recent News

Corehub Up