വിശുദ്ധ മരിയ ഗൊരേത്തി പള്ളിയിൽ പട്ടും കിരീടവും നേർച്ച സമർപ്പിക്കാൻ കൊണ്ടുപോകുന്ന വിശ്വാസികൾ.
ആലപ്പുഴ: ചെട്ടിക്കാട് വിശുദ്ധ മരിയ ഗൊരേത്തിയുടെ പള്ളിയിൽ തിരുനാൾ എട്ടാമിടത്തോടെ നാളെ സമാപിക്കും. രാവിലെ ആറിന് ദിവ്യബലി. വൈകിട്ട് 3.30ന് തിരുനാൾ ദിവ്യബലി-ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ. വചനസന്ദേശം-ഫാ. ആന്റണി നെടുംപറമ്പിൽ. സഹകാർമികത്വം- ഫാ. ജോർജ് സെബിൻ തറേപ്പറമ്പിൽ, ഫാ. ഫ്രാൻസിസ് ഡിറ്റോ ആട്ടപ്പറമ്പിൽ.
തുടർന്ന് അത്ഭുത സ്വരൂപം വഹിച്ചു പ്രദക്ഷിണവും വിശുദ്ധ കുർബാനയുടെ ആശീർവാദവും കൊടിയിറക്കവും നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കുറ്റിവീട്ടിൽ അറിയിച്ചു.
Tags : Local News Nattuvishesham