x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥികൾ ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​യി​ൽ വീഴാതെ തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങളാകണം: മ​ന്ത്രി

വെബ് ഡെസ്ക്
Published: July 15, 2026 02:00 AM IST | Updated: July 15, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

പോ​ത്ത​ൻ​കോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴാ​തെ ജാ​ഗ്ര​ത പാ​ലി​ച്ച് തി​ള​ങ്ങു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്നു മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ.

പോ​ത്ത​ൻ​കോ​ട് ല​ക്ഷ്മീ​വി​ലാ​സം ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ല​യ​മാ​യി ല​ക്ഷ്മീ​വി​ലാ​സം ഹൈ​സ്കൂ​ൾ മാ​റി​യ​ത് ഇ​ര​ട്ടി​മ​ധു​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ബി​ന്ദു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കാ​ർ​ത്തി​ക, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​സ്. ബി​ന്ദു, എ​ഇ​ഒ ഹ​രി​കൃ​ഷ്ണ​ൻ, ഹെ​ഡ്മി​സ്ട്ര​സ് എ​ല്‍.​ടി. അ​നീ​ഷ് ജ്യോ​തി, സ്കൂ​ള്‍ മാ​നേ​ജ​ര്‍ വി. ​ര​മ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ 64 വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​മ്പ​ത് എ ​പ്ല​സ് നേ​ടി​യ 23 വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up