x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ് ശ​ല്യം: നായപ്പാവ​യു​മാ​യി പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി

വെബ് ഡെസ്ക്
Published: July 15, 2026 02:54 AM IST | Updated: July 15, 2026 02:54 AM IST

തെ​രു​വു​നാ​യ്ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ നാ​യ​യു​ടെ പാ​വ​യു​മാ​യെ​ത്തി പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ.

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ് ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. യോ​ഗ​ത്തി​നി​ടെ കൗ​ൺ​സി​ൽ ഹാ​ളി​ൽ പ്ല​ക്കാ​ർ​ഡു​ക​ളും നാ​യ​യു​ടെ കളിപ്പാവ​യും പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കോ​ർ​പ​റേ​ഷ​ൻ വി​ല ക​ല്പി​ക്കു​ക, തെ​രു​വു​നാ​യ്ക്ക​ളെ എ​ത്ര​യും​വേ​ഗം ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

നാ​യ്ക്ക​ളു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കാ​മെ​ന്നു​പ​റ​ഞ്ഞ സം​ഘ​ട​ന​യ്ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും, ഷെ​ൽ​ട്ട​ർ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ഓ​രോ ഡി​വി​ഷ​നു​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. ഓ​രോ ഡി​വി​ഷ​നു​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ, നാ​യ​ക​ളു​ടെ ശാ​സ്ത്രീ​യ നി​യ​ന്ത്ര​ണം, മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്ക​ൽ എ​ന്നി​വ​യി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham

Recent News

Corehub Up