x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സി​ന് അ​വ​കാ​ശ​പ്പെ​ട്ട​ത് ത​ട്ടി​യെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: വി.​എ​സ്. ജോ​യ് എം​എ​ല്‍​എ

വെബ് ഡെസ്ക്
Published: July 15, 2026 03:46 AM IST | Updated: July 15, 2026 03:46 AM IST

പ്രതീകാത്മക ചിത്രം

പെ​രി​ന്ത​ല്‍​മ​ണ്ണ: കോ​ണ്‍​ഗ്ര​സി​ന് അ​വ​കാ​ശ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് എം​എ​ല്‍​എ. പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്ക് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​ഹ​കാ​രി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷം സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന സ​മീ​പ​ന​മാ​ണ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​ത്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടെ​ടു​ത്ത​ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്കു​ള്ള വി​ശ്വാ​സ്യ​ത ത​ക​ര്‍​ത്തു. ആ ​വി​ശ്വാ​സ്യ​ത തി​രി​ച്ചുകൊ​ണ്ടു​വ​രാ​ന്‍ ഈ ​സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സ​ഹ​ക​ര​ണ വേ​ദി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി.​ സു​ധാ​ക​ര​ന്‍, സ​ഹ​ക​ര​ണ വേ​ദി മു​ന്‍ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​ രാ​ധാ​കൃ​ഷ്ണ​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം. സ​ക്കീ​ര്‍ ഹു​സൈ​ന്‍, സി.​ സു​കു​മ​ര​ന്‍, സി.​കെ. ഹാ​രി​സ്, ക​ബീ​ര്‍, ഷാ​ഹി​ദ് ആ​ന​ക്ക​യം, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ബി. ഫ​സ​ല്‍ മു​ഹ​മ്മ​ദ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡന്‍റുമാ​രാ​യ അ​റ​ഞ്ഞീ​ക്ക​ല്‍ ആ​ന​ന്ദ​ന്‍, പു​ഞ്ചി​രി മ​ജീ​ദ്, അ​ജി​ത് പ്ര​സാ​ദ്, മാ​ങ്ങോ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham LocalNews

Recent News

Corehub Up